കോട്ടയം ജില്ല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോട്ടയം ജില്ല | |
അപരനാമം: ലാന്‍ഡ് ഓഫ് ലെറ്റേഴ്‌സ് ലാറ്റക്‍സ് ആന്‍ഡ് ലേക്‍സ് | |
![]() വിക്കിമാപ്പിയ -- 9.6° N 76.52° E |
|
ഭൂമിശാസ്ത്ര പ്രാധാന്യം | ജില്ല |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ആസ്ഥാനം | കോട്ടയം |
ഭരണസ്ഥാപനങ്ങള്‍ | ജില്ലാ പഞ്ചായത്ത് ജില്ലാ കലക്‍ടറേറ്റ് |
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ കലക്‍ടര്‍ |
രാജു നാരായണസ്വാമി |
വിസ്തീര്‍ണ്ണം | 2208ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ (2001) പുരുഷന്‍മാര്‍ സ്ത്രീകള്‍ സ്ത്രീ പുരുഷ അനുപാതം |
19,52,901 {{{സ്ത്രീ പുരുഷ അനുപാതം}}} |
ജനസാന്ദ്രത | 884/ച.കി.മീ |
സാക്ഷരത | {{{സാക്ഷരത}}} % |
കോഡുകള്‍ • തപാല്‍ • ടെലിഫോണ്‍ |
686001 +91481, 91482 |
സമയമേഖല | UTC +5:30 |
പ്രധാന ആകര്‍ഷണങ്ങള്‍ | വേമ്പനാട്ട് കായല്‍ , കുമരകം |
കോട്ടയം കേരളത്തിലെ ഒരു ജില്ല, തലസ്ഥാനം കോട്ടയം നഗരം.കോട്ടയ്കകം (Interior of a fort) ആണ് കോട്ടയമായിത്തീര്‍ന്നത്. തെക്കുംകൂര്‍ രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു കോട്ടയം. രാജഭരണകാലത്തെ കോട്ടകളാണ് കോട്ടയത്തിനു ആ പേരു സമ്മാനിച്ചത്. പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്നു കോട്ടയം ജില്ലയുടെ ഭാഗങ്ങള്‍. 1949 ജൂലൈ മാസത്തിലാണ് കോട്ടയം ജില്ല ഔദ്യോഗികമായി നിലവില്‍ വന്നത്. കേരള ചരിത്രത്തിലെ നിര്‍ണ്ണായകമായ ഒട്ടേറെ സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് കോട്ടയം തുടക്കം കുറിച്ചിട്ടുണ്ട്. ആധുനിക കേരളത്തിലെ രാഷ്ട്രിയ മുന്നേറ്റങ്ങള്‍ക്ക് വിത്തുപാകിയ മലയാളി മെമ്മോറിയലിനു തുടക്കം കുറിച്ചത് കോട്ടയം പബ്ലിക് ലൈബ്രറിയില്‍ നിന്നാണ്. അയിത്താചരണത്തിന് അറുതിവരുത്തിയ വൈക്കം സത്യാഗ്രഹം അരങ്ങേറിയതു കോട്ടയം ജില്ലയിലെ വൈക്കത്താണ്. മൂന്ന് 'എല്‍'(L)കളുടെ പേരില്‍ പ്രസിദ്ധമാണ് കോട്ടയം. ലാന്‍ഡ് ഓഫ് ലെറ്റേഴ്‌സ്, ലാറ്റക്‌സ്, ലേക്‌സ് (Land of letters, latex and lakes)എന്നാണ് കോട്ടയത്തെ വിശേഷിപ്പിക്കുന്നത്. കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന പത്രങ്ങളും കോട്ടയത്തുകാരുടെ റബ്ബര്‍ കൃഷിയും ഇവിടത്തെ തടാകങ്ങളുമാണ് ഈ വിശേഷണത്തിനടിസ്ഥാനം. പച്ചപ്പാര്‍ന്ന ഭൂപ്രദേശവും തടാകങ്ങളും മലനിരകളും കോട്ടയത്തെ നയനാനന്ദകരമാക്കുന്നു. സാക്ഷരതയില്‍ മുന്‍പന്തിയിലാണ് ഈ ജില്ല. സാമൂഹിക സാമ്പത്തിക വിദ്യഭ്യാസ രംഗങ്ങളില്‍ കോട്ടയം ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്.കേരളത്തിന്റെ വികസനത്തില്‍ മുഖ്യ പങ്കു വഹിച്ച സുറിയാനി ക്രിസ്ത്യാനികളുടെ പ്രധാന കേന്ദ്രമാണ്.
ഉള്ളടക്കം |
[തിരുത്തുക] പ്രധാന പട്ടണങ്ങള്‍
കോട്ടയം, ചങ്ങനാശ്ശേരി, പാല, കാഞ്ഞിരപ്പള്ളി,തലയോലപ്പറമ്പ്
[തിരുത്തുക] പത്രങ്ങള്‍
മലയാള മാധ്യമ രംഗത്ത് കോട്ടയത്തിന് പ്രധാന സ്ഥാനമുണ്ട്. മലയാളത്തിലെ ഏറ്റവും പഴക്കമേറിയ ദിനപ്പത്രങ്ങള്‍(ദീപിക, മലയാള മനോരമ) പ്രസിദ്ധീകരിക്കുന്നത് കോട്ടയത്തുനിന്നാണ്.മംഗളം ദിനപത്രത്തിന്റെയും മംഗളം ഗ്രൂപ്പ് പ്രസിസിദ്ധീകരണങ്ങളുടെയും ആസ്ഥാനം കോട്ടയമാണ്. മാതൃഭൂമി, ദേശാഭിമാനി, കേരള കൌമുദി, മാധ്യമം,വീക്ഷണം, ജന്മഭൂമി തുടങ്ങിയ പത്രങ്ങള്‍ക്കും കോട്ടയം പതിപ്പുണ്ട്.
[തിരുത്തുക] പ്രശസ്തരായ കോട്ടയം ജില്ലക്കാര്‍
രാഷ്ടീയം:
- കെ.ആര്. നാരായണന്‍(ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി)
- ഉമ്മന്‍ ചാണ്ടി
- കെ.എം. മാണി
- എ. ജെ. ജോണ്‍
- സി. എഫ്. തോമസ്
- പി.ടി. ചാക്കോ
- അരുന്ധതി റോയി
- പൊന്‍ കുന്നം വര്‍ക്കി
- ഡി.സി. കിഴക്കേമുറി
- പാലാ നാരായണന്‍ നായര്‍
മാധ്യമം:
- കെ. സി. മാമ്മന്‍ മാപ്പിള
- കെ. എം. മാത്യു
- എം. സി. വര്‍ഗീസ്
- തോമസ് ജേക്കബ്
[തിരുത്തുക] കൂടുതല്‍ വിവരങ്ങള്‍ക്ക്
- കോട്ടയം ജില്ലയുടെ ഔദ്യോഗിക വെബ് സൈറ്റ്
- കോട്ടയം ജില്ലയുടെ ഭൂപടം മാപ്സ് ഓഫ് ഇന്ത്യ എന്ന വെബ് സൈറ്റില്‍
കേരളത്തിലെ ജില്ലകള്‍ | ![]() |
---|---|
കാസര്‍ഗോഡ് | കണ്ണൂര്‍ | വയനാട് | കോഴിക്കോട് | മലപ്പുറം | പാലക്കാട് | തൃശ്ശൂര്‍ | എറണാകുളം | ഇടുക്കി | ആലപ്പുഴ | കോട്ടയം | പത്തനംതിട്ട | കൊല്ലം | തിരുവനന്തപുരം |