ജവഹര്‍ലാല്‍ നെഹ്രു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജവഹര്‍ലാല്‍ നെഹ്രു (നവംബര്‍ 14, 1889 - മേയ് 27, 1964) ഇന്ത്യന്‍ സ്വാതന്ത്ര്യ സമരനേതാവും സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായിരുന്നു. രാഷ്ട്രീയ തത്വചിന്തകന്‍, ഗ്രന്ഥകര്‍ത്താവ്, ചരിത്രകാരന്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച നെഹ്‌റു രാജ്യാന്തരതലത്തില്‍ ചേരിചേരാനയം അവതരിപ്പിച്ചും ശ്രദ്ധനേടിയിരുന്നു. സോഷ്യലിസത്തിലൂന്നിയ നെഹ്‌റുവിന്റെ രാഷ്ട്രീയദര്‍ശനങ്ങളാണ് നാലുപതിറ്റാണ്ടോളം ഇന്ത്യയെ നയിച്ചത്. അദ്ദേഹത്തിന്റെ ഏകമകള്‍ ഇന്ദിരാ ഗാന്ധിയും ചെറുമകന്‍ രാജീവ് ഗാന്ധിയും പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ അലഹബാദില്‍ 1889 നവംബര്‍ 14നാണ് ജാവഹര്‍ലാല്‍ നെഹ്‌റു ജനിച്ചത്. അച്ഛന്‍ മോത്തിലാല്‍ നെഹ്‌റു ധനാഢ്യനായ നിയമജ്ഞനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു. അമ്മ സ്വരൂപ് റാണി. നെഹ്‌റു കുടുംബം കാശ്മീരി ബ്രാഹ്മണരാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ ജാവഹര്‍ലാല്‍, ഉപരിപഠനത്തിനായി ഇംഗ്ണണ്ടിലേക്ക് അയക്കപ്പെട്ടു. കേംബ്രിജ് ട്രിനിറ്റി കോളജിലായിരുന്നു നിയമ പഠനം നടത്തിയത്. ഇന്ത്യയില്‍ തിരിച്ചെത്തുന്നതിനു മുമ്പ് യൂറോപ്പ് ആകമാനം ചുറ്റിക്കറങ്ങുവാന്‍ അവസരം ലഭിച്ചു. ഈ യാത്രകള്‍ അദ്ദേഹത്തെ പാശ്ചാത്യ സംസ്കാരവുമായി ഏറെ അടുപ്പിച്ചു. തികഞ്ഞ പാശ്ചാത്യ ജീവിത രീതികളും ചിന്തകളുമായാണ് ജാവഹര്‍ലാല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത്.
1916-ല്‍ മാതാപിതാക്കളുടെ താല്‍പര്യപ്രകാരം കമലയെ വിവാഹംകഴിച്ചു. ജീവിതരീതികള്‍ക്കൊണ്ടും ചിന്തകള്‍ക്കൊണ്ടും രണ്ടു ധ്രുവത്തിലായിരുന്നു നെഹ്‌റുവും കമലയും. സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തില്‍നിന്നു വന്ന കമല നിശബ്ദ ജീവിതം നയിക്കാന്‍ ഇഷ്ടപ്പെട്ടു. അതുകൊണ്ടുതന്നെ നെഹ്‌റുവിന്റെ ജിവിതത്തില്‍ അവര്‍ക്ക് യാതൊരു സ്വാധീനവുമില്ലായിരുന്നു. വിവാഹത്തിന്റെ രണ്ടാം വര്‍ഷത്തില്‍ അവര്‍ക്ക് ഇന്ദിരയെന്ന ഏകമകളുണ്ടായി.
അച്ഛന്‍ മോത്തിലാല്‍ നെഹ്‌റു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനത്ത് പ്രവര്‍ത്തിച്ച് സ്വാതന്ത്ര്യ സമരരത്തിന്റെ മുന്നണിയില്‍ നില്‍ക്കുമ്പോഴാണ് ജാവഹര്‍ലാല്‍ നെഹ്‌റുവും സജീവ രാഷ്ട്രീയത്തിലെത്തുന്നത്. ബ്രിട്ടീഷുകാരുമായി ശണ്ഠകൂടാത്ത മോത്തിലാലിന്റെ ശൈയിലിയേക്കാള്‍ നെഹ്‌റുവിനെ ആകര്‍ഷിച്ചത് മഹാത്മാ ഗാന്ധിയും അദ്ദേഹത്തിന്റെ നിസഹകരണ പ്രസ്ഥാനവുമാണ്. നെഹ്‌റുവില്‍ ഇന്ത്യയുടെ ഭാവി ഒളിഞ്ഞിരിക്കുന്നതായി ഗാന്ധിയും കണ്ടെത്തി. ക്രമേണ നെഹ്‌റു കുടുംബം മുഴുവന്‍ ഗാന്ധിജിയുടെ അനുയായികളയി. ജവഹറും അച്ഛനും പാശ്ചാത്യ വേഷവിധാനങ്ങള്‍ വെടിഞ്ഞു.
![]() ![]() |
|
---|---|
മംഗള്‍ പാണ്ഡേ - ഝാന്‍സി റാണി - തിലകന്‍ - ഗോഖലെ - ലാലാ ലജ്പത് റായ് - ബിപിന്‍ ചന്ദ്ര - മഹാത്മാ ഗാന്ധി - പട്ടേല്‍ - ബോസ് - ഗാഫര്‍ ഖാന്‍ - നെഹ്‌റു - മൌലാനാ ആസാദ് - ചന്ദ്രശേഖര്‍ ആസാദ് - സി. രാജഗോപാലാചാരി - ഭഗത് സിംഗ് - സരോജിനി നായിഡു - പുരുഷോത്തം ദാസ് ടാണ്ടന്‍ - ബിപിന്‍ ചന്ദ്ര പാല്‍ - കുഞ്ഞാലി മരക്കാര്‍ - ആനി ബസന്‍റ് - മുഹമ്മദലി ജിന്ന - മദന്‍ മോഹന്‍ മാളവ്യ - ടിപ്പു സുല്‍ത്താന്‍ കൂടുതല്‍... |
ഇന്ത്യയുടെ പ്രധാനമന്ത്രിമാര്‍ |
---|
ജവഹര്‍ലാല്‍ നെഹ്‌റു • ഗുല്‍സാരിലാല്‍ നന്ദ • ലാല്‍ ബഹാദൂര്‍ ശാസ്ത്രി • ഇന്ദിരാ ഗാന്ധി • മൊറാര്‍ജി ദേശായി • ചരണ്‍ സിംഗ് • രാജീവ് ഗാന്ധി • വി പി സിംഗ് • ചന്ദ്രശേഖര്‍ • പി വി നരസിംഹ റാവു • എ ബി വാജ്പേയി • എച്ച് ഡി ദേവഗൌഡ • ഐ കെ ഗുജ്റാള്‍ • മന്മോഹന് സിംഗ് |