വയനാട് ജില്ല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വയനാട് ജില്ല | |
അപരനാമം: | |
![]() വിക്കിമാപ്പിയ -- {{{latd}}}° N {{{longd}}}° E |
|
ഭൂമിശാസ്ത്ര പ്രാധാന്യം | ജില്ല |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ആസ്ഥാനം | കല്‍പ്പറ്റ |
ഭരണസ്ഥാപനങ്ങള്‍ | ജില്ലാ പഞ്ചായത്ത് ജില്ലാ കലക്‍ട്രേറ്റ് |
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ കലക്‍ടര്‍ |
|
വിസ്തീര്‍ണ്ണം | 2131ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ (2001) പുരുഷന്‍മാര്‍ സ്ത്രീകള്‍ സ്ത്രീ പുരുഷ അനുപാതം |
{{{സ്ത്രീ പുരുഷ അനുപാതം}}} |
ജനസാന്ദ്രത | /ച.കി.മീ |
സാക്ഷരത | {{{സാക്ഷരത}}} % |
കോഡുകള്‍ • തപാല്‍ • ടെലിഫോണ്‍ |
--- + |
സമയമേഖല | UTC +5:30 |
പ്രധാന ആകര്‍ഷണങ്ങള്‍ | |
കേരള സംസ്ഥാനത്തിലെ ഒരു ജില്ലയാണ് വയനാട്. കല്‍പറ്റയാണ് ജില്ലയുടെ ആസ്ഥനം. കേരളത്തിലെ പന്ത്രണ്ടാമത് ജില്ലയായി 1980 നവംബര്‍ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്.“വയല്‍ നാട്” എന്ന പ്രയോഗത്തില്‍ നിന്നാണ് വയനാട് എന്ന പേരുണ്ടായത്. കോഴിക്കോട് , കണ്ണൂര്‍ എന്നീ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങള്‍ അടര്‍ത്തിയെടുത്താണ് വയനാടിനു രൂപം കൊടുത്തത്. വയനാട് ജില്ലയുടെ മൊത്തം വിസ്തൃതി 2131 ചതുരശ്ര കിലോമീറ്ററാണ്, ഭൂവിഭാഗത്തിന്റെ 38 ശതമാനവും വനമാണ്.[1]
[തിരുത്തുക] ചരിത്രം
ക്രിസ്തുവിന് ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ഈ ഭൂപ്രദേശത്ത് സംഘടിതമായ മനുഷ്യവാസമുണ്ടായിരുന്നതായി ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. നവീന ശിലായുഗ സംസ്കാരത്തിന്റെ നിരവധി തെളിവുകള്‍ വയനാടന്‍ മലകളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരിക്കും അമ്പലവയലിനും ഇടയ്ക്കുള്ള അമ്പുകുത്തിമലയിലുള്ള രണ്ട് ഗുഹകളില്‍ നിന്നും അതിപുരാതനമായ ചുവര്‍ചിത്രങ്ങളും, ശിലാലിഖിതങ്ങളും ചരിത്രഗവേഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്.[2]
18 ആം നൂറ്റാണ്ട് മുതലുള്ള വയനാടിന്റെ ചരിത്രമേ രേഖകളിലുള്ളൂ. വളരെ മുമ്പ് വേടര്‍ ഗോത്രത്തിന്റെ കൈവശമായിരുന്നു ഈ പ്രദേശങ്ങള്‍. പിന്നീട് കോട്ടയം രാജവംശത്തിലെ പഴശ്ശിരാജാക്കന്മാരുടെ ഭരണത്തിന്‍ കീഴിലായി ഇവിടം. ഹൈദരാലിതന്റെ ഭരണകാലത്ത്, വയനാട് ആക്രമിച്ച് കീഴടക്കി, പക്ഷെ ടിപ്പുവിന്റെ ഭരണകാലത്ത് വയനാട് കോട്ടയം രാജവംശം തിരിച്ചു പിടിച്ചു. പക്ഷെ ടിപ്പുവും ബ്രിട്ടീഷുകാരും തമ്മിലുണ്ടായ ശ്രീരംഗപട്ടണം കരാറനുസരിച്ച് മലബാര്‍ പ്രദേശം മുഴുവനും ബ്രിട്ടീഷുകാര്‍ക്ക് കൈമാറുകയാണുണ്ടായത്.
[തിരുത്തുക] കൂടുതല്‍ വിവരങ്ങള്‍ക്ക്
- വയനാട് ഡോട്ട് കോം
- വയനാട് ജില്ലയുടെ ഔദ്യോഗിക വെബ് സൈറ്റ്
- വയനാടിനെപ്പറ്റി കേരള ഗവര്‍ണ്മെന്റിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍
- മാപ്സ് ഓഫ് ഇന്ത്യ എന്ന വെബ് സൈറ്റില്‍ വയനാടിന്റെ ഭൂപടം
[തിരുത്തുക] അവലംബം
കേരളത്തിലെ ജില്ലകള്‍ | ![]() |
---|---|
കാസര്‍ഗോഡ് | കണ്ണൂര്‍ | വയനാട് | കോഴിക്കോട് | മലപ്പുറം | പാലക്കാട് | തൃശ്ശൂര്‍ | എറണാകുളം | ഇടുക്കി | ആലപ്പുഴ | കോട്ടയം | പത്തനംതിട്ട | കൊല്ലം | തിരുവനന്തപുരം |
വയനാട്ടിലെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ |
---|
ബാണാസുര സാഗര്‍ ഡാം• ചെമ്പ്ര കൊടുമുടി• ഇടക്കല്‍ ഗുഹ• കുറുവ ദ്വീപ്• ലക്കിടി• മുത്തങ്ങ• പക്ഷിപാതാളം• പഴശ്ശിരാജ സ്മാരകം• പൂക്കോട് തടാകം• സെന്റിനെല്‍ പാറ വെള്ളച്ചാട്ടം• സൂചിപ്പാറ വെള്ളച്ചാട്ടം• തിരുനെല്ലി ക്ഷേത്രം• മീന്മുട്ടി വെള്ളച്ചാട്ടം• പാപനാശിനി• ചീങ്കേരി വെള്ളച്ചാട്ടം• ബത്തേരി ജൈന ക്ഷേത്രം• കര്‍ളാട് ചിറ• വരാമ്പട്ട മോസ്ക്• പുളിയാര്‍മല ജൈന ക്ഷേത്രം• പള്ളിക്കുന്ന് പള്ളി•കല്പറ്റ• അമ്പലവയല്‍ തോട്ടം• ബാണാസുര സാഗര്‍ മല• ബേഗൂര്‍ വന്യജീവി സങ്കേതം• ബോയ്സ് ഠൌണ്‍• ചെയിന്‍ മരം• ചീങ്കേരി മല• ചീയമ്പം വെള്ളച്ചാട്ടം• കാന്തപ്പാറ വെള്ളച്ചാട്ടം• കാപ്പിക്കലം വെള്ളച്ചാട്ടം• കരാപ്പുഴ ഡാം• മീനങ്ങാടി• മുത്തങ്ങാടി• പൊങ്കുഴി• പുല്‍പ്പള്ളി സീതാദേവി ക്ഷേത്രം• തോല്‍പെട്ടി വന്യജീവി സങ്കേതം• വള്ളിയൂര്‍കാവ്• തൃക്കൈപാട്ട ക്ഷേത്രം
|