വെടിയുണ്ട
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
-
മറ്റ് അര്‍ത്ഥങ്ങള്‍ക്ക് വെടിയുണ്ട (നാനാര്‍ത്ഥങ്ങള്‍) കാണുക.
വെടിയുണ്ട എന്നത് തോക്കുകളില്‍ ഉപയോഗിക്കുന്ന കൂര്‍ത്ത ലോഹ നിര്‍മ്മിതമായ ഒരു വസ്തുവാണ്. പൊതുവേ ഇയ്യം ആണ് ഇതിനുപയോഗിക്കുന്ന ലോഹം. വെടിയുണ്ടകളില്‍ സ്ഫോടക വസ്തുക്കള്‍ ഇല്ലാത്തതിനാല്‍ അവ പൊട്ടാറില്ല. മറിച്ച് അവയുടെ കൈനെറ്റിക്ക് ഊര്‍ജ്ജം കാരണമാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്.
ബുള്ളറ്റ് എന്ന് പൊതുവെ പറയപ്പെടുന്നത് കെയ്സ്, വെടിമരുന്ന്, പ്രൈമര്‍ എന്നീ വസ്തുക്കള്‍ ഒരുമിച്ച് വയ്ക്കുന്നതിനെയാണ്. നാം പൊതുവെ ബുള്ളറ്റ് എന്ന് പറയുന്ന വസ്തുവിന്റെ ശരിയായ പദം കാഡ്രിഡ്ജ് അല്ലെങ്കില്‍ റൌണ്ട് എന്നാണ്.