അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം ചെറുകുന്ന്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പിന് അടുത്തുള്ള ചെറുകുന്ന് എന്ന സ്ഥലത്താണ് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടത്തെ പ്രധാനപ്രതിഷ്ഠ മഹാവിഷ്ണു ആണെങ്കിലും പ്രാധാന്യം അന്നപൂര്‍ണേശ്വരിക്കാണ്. സ്ഥലത്തെ ഐതീഹ്യങ്ങള്‍ അനുസരിച്ച് പരശുരാമന്‍ ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. കാശിയിലെ അന്നപൂര്‍ണ്ണേശ്വരി ദേവി മൂന്നു തോഴിമാരും ഒരുപാട് ഭക്തരുമായി ഒരു കപ്പലില്‍ ഇങ്ങോട്ടു വന്നു എന്നും പിന്നീട് ഇന്ന് ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്തേക്ക് ദേവി വന്നു എന്നും ആണ് വിശ്വാസം. ഇവിടെ രണ്ട് നേരം പ്രസാദ ഊട്ട് ഉണ്ട്. ഇവിടത്തെ പ്രധാന വഴിപാട് അന്നദാനം ആണ്.
ഈ ക്ഷേത്രത്തിലെ നവരാത്രി ഉത്സവം പ്രശസ്തമാണ്. ഉത്സവത്തിന് ക്ഷേത്രവളപ്പില്‍ ഭജന, കഥാപ്രസംഗം, ഓട്ടന്‍തുള്ളല്‍ തുടങ്ങിയ കലാപരിപാടികള്‍ നടക്കുന്നു.[1]