തളിയമ്പലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ പുരാതനമായ ഒരു ക്ഷേത്രമാണ് തളിയമ്പലം. സാമൂതിരിമാരുടെ കാലത്തോളം പഴക്കം ഉണ്ട് തളിയമ്പലത്തിന്.
തളി എന്ന പദം ഒരു ശിവക്ഷേത്രത്തെ ആണ് കുറിക്കുന്നതെങ്കിലും ഇവിടെ ശ്രീകൃഷ്ണന്റെ ഒരു നടയും ഉണ്ട്. ഐതീഹ്യമനുസരിച്ച് കേരളത്തിലെ പല ക്ഷേത്രങ്ങളുടെയും നിര്‍മ്മാതാവായ പരശുരാമന്‍ ഇവിടെ ശിവനെ ആരാധിച്ചിരുന്നു.
ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി പല ഐതീഹ്യങ്ങളും ഉണ്ട്. ജന്മിവൈരങ്ങളും ശാപങ്ങളും ശാപമോക്ഷങ്ങളും ഈ ക്ഷേത്രത്തിന്റെ ഐതീഹ്യങ്ങളുടേ ഭാഗമാണ്. ക്ഷേത്രത്തിന്റെ പ്രതാപകാലത്ത് ഈ ക്ഷേത്രം 7 ദിവസം നീണ്ടുനിന്ന രേവതി പട്ടത്താനം എന്ന തര്‍ക്ക സദസ്സ് നടത്തിയിരുന്നു. മലയാള മാസം ആയ തുലാം മാസത്തിലായിരുന്നു ഈ മഹാമഹം നടന്നിരുന്നത്. പണ്ഠിതശ്രേഷ്ഠന്മാര്‍ക്ക് ഈ സമയത്ത് വിരുന്നുകളും സമ്മാനങ്ങളും നല്‍കിയിരുന്നു. നാരായണീയത്തിന്റെ രചയിതാവായ മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി ഈ ഉത്സവത്തില്‍ സമ്മാനങ്ങള്‍ക്കും ബഹുമതികള്‍ക്കും പാത്രമായിട്ടുണ്ട്. തിരുനാവായയില്‍ മാമാങ്കം ഉത്സവം നടത്തിയിരുന്ന സാമൂതിരിമാരായിരുന്നു രേവതി പട്ടത്താനവും നടത്തിയിരുന്നത്.
ടിപ്പു സുല്‍ത്താന്‍, ഹൈദരലി എന്നിവരുടെ ആക്രമണങ്ങളില്‍ ഈ ക്ഷേത്രത്തിന് നാശനഷ്ടങ്ങള്‍ സംഭവിച്ചു. ഈ ആക്രമണങ്ങള്‍ക്കു ശേഷം ക്ഷേത്രം 18-ആം നൂറ്റാണ്ടില്‍ പുനരുദ്ധരിച്ചു. ഇന്നത്തെ ക്ഷേത്രത്തിന്റെ നിര്‍മ്മിതി മാനവിക്രമന്‍ എന്ന സാമൂതിരിയുടെ കാലത്തേതാണ്. രണ്ടുനിലയുള്ള ക്ഷേത്രത്തിന്റെ നാലുകെട്ടില്‍ പുരാണങ്ങളിലെ കഥകള്‍ ചിത്രണം ചെയ്ത ദാരുശില്പങ്ങളും കരിങ്കല്‍ ശില്പങ്ങളും ഉണ്ട്. ശ്രീകോവിലിനു മുന്‍പില്‍ തടികൊണ്ട് സൂക്ഷ്മമായി കൊത്തുപണി ചെയ്ത ഒരു അറയുണ്ട്. ഗണപതി, നരസിംഹം, ശാസ്താവ് എന്നിവര്‍ക്കായി ഇവിടെ നടകള്‍ ഉണ്ട്.
ക്ഷേത്ര സമുച്ചയത്തിന്റെ വടക്കുകിഴക്കേ അറ്റത്താണ് ശ്രീകൃഷ്ണന്റെ അമ്പലവും മണ്ഡപങ്ങളും കൊടിമരവും ഉള്ളത്. 7 ദിവസം നീണ്ടുനില്‍ക്കുന്ന ക്ഷേത്ര ഉത്സവം ചിങ്ങമാസത്തിലാണ്. ക്ഷേത്രത്തില്‍ എല്ലാ ദിവസവും 5 വഴിപാടുകള്‍ നടക്കുന്നു.
[തിരുത്തുക] അവലംബം
കോഴിക്കോട്ടെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ |
---|
എസ്.എം. തെരുവ്• കല്ലായി• കാപ്പാട്• ബേപ്പൂര്‍• തുഷാരഗിരി• കീര്‍ത്താട്സ്• മാനാഞ്ചിറ മൈതാനം• തളിയമ്പലം• കടലുണ്ടി• കോഴിക്കോട് ബീച്ച്• കുഞ്ഞാലിമരക്കാരുടെ വീട്• ഒതേനന്റെ വീട്• കുറ്റിച്ചിറ മോസ്ക്• വി.കെ. കൃഷ്ണമേനോന്‍ മ്യൂസിയം• സി.എസ്.ഐ. പള്ളി• കക്കയം• തിക്കൊടി• പെരുവണ്ണാമുഴി• വെള്ളരി മല |