ഭാരതാംബ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാരതാംബ എന്നത് ഭാരതം എന്ന രാഷ്ട്രത്തിന്റെ വ്യക്തിരൂപമാണ്. കയ്യില്‍ പതാകയേന്തി സിംഹസ്ഥിതയായ ദേവീരൂപമാണ് സാധാരണയായി സങ്കല്‍പിചുപോരുന്നത്. ഭാരത വിഭജനത്തിനും വളരെ പണ്ടേ നിലവിലുണ്ടായിരുന്ന ആശയമായതിനാല്‍, അഖണ്ഡഭാരത(Undivided India)ത്തെയാണ് ഭാരതാംബ പ്രതിനിധാനം ചെയ്യുന്നത്.ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിന് ഊര്‍ജ്ജം പകര്‍ന്ന വന്ദേമാതരം ഈ ദേവിയെ പ്രകീര്‍ത്തിച്ചാണ് ബങ്കിം ചന്ദ്ര ചാറ്റര്‍ജി എഴുതിയത്.'രത്നാകരാം ധൌതപദാം ഹിമാലയ കിരീടിനീ' എന്ന ഹൈന്ദവരുടെ പ്രാര്‍ത്ഥനാ ശ്ലോകവും ഭാരതാംബയെ പ്രകീര്‍ത്തിക്കുന്നു. ഡോക്ടര്‍ കേശവബലിറാം ഹെഡ്ഗെവാര്‍ രാഷ്ട്രീയ സ്വയം സേവകസംഘം സ്ഥാപിച്ചപ്പോള്‍ , സംഘപ്രവര്‍ത്തകര്‍ ഭാരതാംബയ്ക്കുമാത്രമേ ജയകാരം മുഴക്കാവൂ എന്നു പറയുകയുണ്ടായി.ഭാരതതിലെ ജനങ്ങള്‍ ജാതി,മത,വര്‍ഗ്ഗ,വര്‍ണ്ണ ഭേദമന്യേ ഭാരതാംബ എന്ന രാഷ്ട്രത്തിന്റെ ഈ പ്രതിബിംബത്തെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.