വി.പി. സിംഗ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശ്വനാഥ് പ്രതാപ് സിംഗ് അഥവാ വി. പി. സിംഗ് (ജനനം. ജൂണ്‍ 25, 1931) ഇന്ത്യയുടെ ഏഴാമത്തെ പ്രധാനമന്ത്രിയായിരുന്നു. പതിനൊന്നു മാസമേ പ്രധാനമന്ത്രിക്കസേരയില്‍ ചിലവഴിച്ചുള്ളുവെങ്കിലും അദ്ദേഹം നടപ്പാക്കിയ പരിഷ്കാരങ്ങള്‍ ഇന്ത്യയുടെ സാമൂഹിക വ്യവസ്ഥയില്‍ വന്‍മാറ്റങ്ങള്‍ വരുത്തി. പിന്നോക്ക വിഭാഗങ്ങള്‍ക്ക് തൊഴില്‍സംവരണം ഉറപ്പാക്കുന്ന മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതാണ് സിംഗിന്റെ പ്രധാന ഭരണനേട്ടം. പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്തായ ശേഷം അര്‍ബുദ രോഗംമൂലം സജീവ രാഷ്ട്രീയത്തോടു വിടപറഞ്ഞു. എന്നാല്‍ രോഗത്തോടു പടപൊരുതി നില്‍ക്കുന്ന അദ്ദേഹം തന്റെ അഭിപ്രായങ്ങള്‍ക്കൊണ്ട് ഇപ്പോഴും സാന്നിധ്യമറിയിക്കുന്നുണ്ട്.
ഇന്ത്യയുടെ പ്രധാനമന്ത്രിമാര്‍ |
---|
ജവഹര്‍ലാല്‍ നെഹ്റു • ഗുല്‍സാരിലാല്‍ നന്ദ • ലാല്‍ ബഹാദൂര്‍ ശാസ്ത്രി • ഇന്ദിരാ ഗാന്ധി • മൊറാര്‍ജി ദേശായി • ചരണ്‍ സിംഗ് • രാജീവ് ഗാന്ധി • വി പി സിംഗ് • ചന്ദ്രശേഖര്‍ • പി വി നരസിംഹ റാവു • എ ബി വാജ്പേയി • എച്ച് ഡി ദേവഗൌഡ • ഐ കെ ഗുജ്റാള്‍ • മന്മോഹന് സിംഗ് |