ഹിന്ദുധര്‍മ്മം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
[തിരുത്തുക] ഹിന്ദു
ഹിന്ദു എന്ന പദത്തിന്റെ ഉത്ഭവം ‘സിന്ധു’ എന്ന പദത്തിന്റെ രൂപാന്തരസംജ്ഞയാണ്.[1]
സിന്ധു-ഗംഗാ തടപ്രദേശങ്ങള്‍ ഭാരതദേശത്തിന്റെ മുഖ്യ സാംസ്കാരിക കേന്ദ്രങ്ങളായിരുന്നു. അക്കാലത്ത് വിദേശീയര്‍ ഭാരതീയരെ സിന്ധുനദീതടവാസികള്‍ എന്ന അര്‍ത്ഥത്തില്‍ “സിന്ധു’ എന്ന് വിളിച്ചിരുന്നത്രേ. പേര്‍ഷ്യന്‍ ഭാഷയില്‍ ‘സ’ ‘ഹ’ എന്നാണ് ഉച്ചരിക്കപ്പെടുന്നത്. അങ്ങനെ ‘സി’ ‘ഹി’ ആവുകയും സിന്ധു ഹിന്ദുവെന്നായിതീരുകയും ചെയ്തുവെന്നാണ് പറയുന്നത്..[2]
അതുകൊണ്ട് ഹിന്ദു എന്ന നാമം വിദേശികള്‍ നല്‍കിയതാവെണമെന്നില്ല. ഭാരതീയ സംസ്കൃതിയും ജനതയും അന്യ രാജ്യങ്ങളില്‍ ഹിന്ദു എന്ന പൊതുനാമത്തില്‍ അറിയപ്പെടുന്നു. അനാദികാലമായി ഭാരതദേശത്തില്‍ ഉത്ഭവിച്ച് വളര്‍ന്നു വികസിച്ചിട്ടുള്ള സാംസ്കാരികപാരമ്പര്യത്തിലെ എല്ലാ വിഭാഗങ്ങളുടെയും കൂടിയുള്ള നാമമാണ് ‘ഹിന്ദു’..[3]
ലോകമാന്യ ബാലഗംഗാധരതിലകന്‍ ഉദ്ധരിച്ചുകാട്ടുന്ന പ്രമാണ ശ്ലോകം ഇപ്രകാരമാണ്:
ആസിന്ധോ: സിന്ധുപര്യന്താ യസ്യ ഭാരതഭൂമികാ
പിതൃഭൂ: പുണ്യഭൂശ്ചൈവ സ വൈ ഹിന്ദുരീതി സ്മൃത:
അതായത്, സഹസ്രാബ്ദങ്ങളായി വളര്‍ന്നു വികസിച്ചിട്ടുള്ള ശ്രേഷ്ഠ പാരമ്പര്യം സ്വന്തം പൈതൃകമായി സ്വീകരിച്ച്, ഈ ഭാരതീയ സംസ്കൃതിയെ പൂര്‍ണ്ണമായോ ഭാഗീകമായോ സ്വജീവിതാദര്‍ശമായി ഏറ്റിട്ടുള്ളവര്‍ ആരോ, അവരാണ് ഹിന്ദുക്കള്‍.
[തിരുത്തുക] ഹിന്ദു പാരമ്പര്യം
മാനവസംസ്കാരത്തിന്റെയും പരിഷ്കാരങ്ങളുടെയും മുഖ്യ ഉറവിടങ്ങളിലൊന്നായിരുന്നു ഭാരതം. ക്രമേണ വിശാലഭാരതത്തിന്റെ ധര്‍മ്മവും സംസ്കൃതിയും ലോകമൊട്ടാകെ വ്യാപിച്ചു. ഭാരതത്തിലേക്ക് വന്ന വിദേശികള്‍ ആദ്യം കണ്ടത് സിന്ധുനദീതടപ്രദേശങ്ങളില്‍ വസിക്കുന്ന ഒരു പരിഷ്കൃതജനതയെയാണ്.