പതഞ്ജലി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രി.മു. രണ്ടാം നൂറ്റാണ്ടില്‍ ഭാരതത്തില്‍ ജീവിച്ചിരുന്ന ഒരു മഹര്‍ഷിയാണ് പതഞ്ജലി. സ്വാസ്ഥ്യം നല്‍കുന്ന ഒരു ശാസ്‌ത്രീയ ആരോഗ്യപരിശീലന മാര്‍ഗ്ഗമായി യോഗയെ ആദ്യമായി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത് പതഞ്‌ജലി മഹര്‍ഷിയാണ്. കലുഷിതമായ മനസിനെ ശാന്തമാക്കി, ശരീരക്ഷേമത്തിന് യോഗയെ ഉപയോഗിക്കാനുള്ള മാര്‍ഗ്ഗം ആവിഷ്‌ക്കരിച്ച പ്രതിഭയാണ് പതഞ്‌ജലി. 'മഹാഭാഷ്യമെന്ന ഭാഷാവ്യാകരണഗ്രന്ഥം രചിച്ചതും പതഞ്‌ജലിയാണ്.
[തിരുത്തുക] യോഗ പതഞ്ജലിയുടെ കാഴ്ചപ്പാട്
ഉപനിഷത്തുകളിലും അഥര്‍വവേദത്തിലും `യോഗ'യെപ്പറ്റി പരാമര്‍ശമുണ്ട്. പതഞ്ജലിയുടെ അഭിപ്രായത്തില്‍, ശരീരത്തിലെ നാഡികളെയും `നാഡീ'കേന്ദ്രങ്ങളായ `ചക്ര'ങ്ങളെയും ഉദ്ദീപിപ്പിച്ചാല്‍, മറഞ്ഞിരിക്കുന്ന ഊര്‍ജമായ `കുണ്ഡലിനി'യെ സ്വതന്ത്രമാക്കാം. അതുവഴി ശരീരത്തിന് പ്രകൃത്യാതീത ശക്തിയാര്‍ജ്ജിക്കാം എന്ന് പതഞ്‌ജലി വാദിച്ചു. അദ്ദേഹം രൂപംനല്‍കിയ 195 യോഗസൂത്രങ്ങള്‍ ല്‍ക്കാലത്ത് 'പതഞ്‌ജലിയോഗ'യെന്ന പേരില്‍ പ്രശസ്‌തമായി.
[തിരുത്തുക] ജീവചരിത്രം
മിക്ക പൗരാണിക ഭാരതീയപ്രതിഭകളെയും പോലെ പതഞ്‌ജലിയുടെ ജീവിതകാലം സംബന്ധിച്ചും പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്. ബി.സി.185-ല്‍ ചിദംബരത്ത് ജനിച്ച അദ്ദേഹം പാടലീപുത്രത്തിലാണ് ഏറെക്കാലം ജീവിച്ചിരുന്നതെന്നു കരുതുന്നു. അതല്ല ഗോനര്‍ദത്തിലാണ് പതഞ്‌ജലി ജനിച്ചതെന്നും പക്ഷമുണ്ട്. പുഷ്യമിത്രന്റെ കാലത്ത് രണ്ട് അശ്വമേധയാഗങ്ങളില്‍ മുഖ്യപുരോഹിതന്‍ അദ്ദേഹമായിരുന്നു എന്നു ചില രേഖകള്‍ സൂചിപ്പിക്കുന്നു. കുറെക്കാലം കശ്‌മീരിലും ജീവിച്ച അദ്ദേഹം, ബി.സി.149-ലാണ് മരിച്ചതെന്ന് ഒരു വിഭാഗം പണ്ഡിതര്‍ വാദിക്കുന്നു. ഭാഷാപണ്ഡിതനായ പതഞ്‌ജലിയും യോഗാചാര്യനായ പതഞ്ജലിയും രണ്ടു പേരാണെന്നു വാദിക്കുന്ന ചരിത്രവിദഗ്‌ധരുമുണ്ട്.
യോഗാചാര്യന്‍ മാത്രമായിരുന്നില്ല പതഞ്‌ജലി. ഭാഷാപാണ്ഡിത്യത്തിന്റെ കാര്യത്തിലും ഒരു മഹാപ്രതിഭയായിരുന്നു അദ്ദേഹം. പാണിനീയസൂത്രങ്ങള്‍ വിശദീകരിക്കുന്ന 'ചൂര്‍ണി' എന്ന ഗ്രന്ഥം രചിച്ചയാളാണ് പതഞ്‌ജലിയെന്ന് ചൈനീസ് സഞ്ചാരിയായ ഇത്‌സിങിന്റെ (എ.ഡി.691) കുറിപ്പുകളില്‍ കാണുന്നു. പാണിനീയസൂത്രങ്ങള്‍ക്കും കാത്യായനവാര്‍ത്തികത്തിനുമുള്ള വ്യഖ്യാനമായ മഹാഭാഷ്യത്തിന്റെ മറ്റൊരു പേരാണ് 'ചൂര്‍ണി'. വ്യാകരണസമ്പ്രദായങ്ങള്‍ ഒന്‍പതെന്നാണ് കണക്കാക്കുന്നത്; ആദ്യത്തേത് ഐന്ദ്രവും അവസാനത്തേത് പാണിനീയവും. 'മഹാഭാഷ്യ'ത്തിലാണ് ഐന്ദ്രത്തെക്കുറിച്ചുള്ള ഏറ്റവും പ്രാചീനമായ പരാമര്‍ശമുള്ളത്. നാഗശ്രേഷ്‌ഠനായ ആദിശേഷന്റെ അവതാരമാണ് പതഞ്‌ജലിയെന്ന് രാമഭദ്രദീക്ഷിതരുടെ പതഞ്‌ജലീചരിതത്തില്‍ പറയുന്നു.
ഹൈന്ദവ തത്വചിന്ത | സാംഖ്യ | ന്യായം | വൈശേഷിക | യോഗ | മീമാംസ | അദ്വൈത വേദാന്തം | വിശിഷ്ടാദ്വൈതം | ദ്വൈതം | ചാര്‍വാക | | |
ജൈന തത്വചിന്ത | അനേകാന്ദവാദം | |
ബുദ്ധ തത്വചിന്ത | ശ്യൂനത | മദ്ധ്യമകം | യോഗകാര | സ്വതന്ത്രികം | | |
തത്വചിന്തകര്‍ | ഗൌതമന് | പതഞ്ജലി | യാജ്ഞവല്ക്യന് | കണാദന്‍ | കപിലന് | ജൈമിനി മഹര്‍ഷി | വ്യാസന് | നാഗാര്ജ്ജുനന് | മാധാവാചാര്യന്‍ | കുമാര ജീവ | പത്മ സംഭവ | വസുംബന്ധു | ആദി ശങ്കരന്| രാമനുജന്‍| കാര്ത്യായനന് | More... | |
ഗ്രന്ഥങ്ങള്‍ | യോഗ സൂത്രം | ന്യായ സൂത്രങ്ങള്‍ | വൈശേഷിക സൂത്രങ്ങള്‍ | സംഖ്യ സൂത്രം | മീമാംസ സൂത്രം | ബ്രഹ്മസൂത്രം | മൂലാദ്ധ്യയകകരിക | More... |
|