പരശുരാമന്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളോല്പത്തി കഥയില്‍ പരശുകൊണ്ട് കേരളക്കരയെ സമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത മഹാബ്രാഹ്മണനെന്ന് വിവരിക്കപ്പെട്ടിരിക്കുന്ന മുനി. പരശു ആയുധമാക്കിയ ഭാര്‍ഗ്ഗവപുത്രന്‍ രാമനെ പരശുരാമനെന്ന് ഇതിഹാസങ്ങള്‍ വാഴ്ത്തുന്നു. ത്രേതായുഗത്തില്‍ ശ്രീരാമന്റെ ഗുരുവായും, ദ്വാപരയുഗത്തില്‍ ഭീഷ്മരുടെയും പിന്നീട് കര്‍ണ്ണന്റെ ഗുരുവായും ആയോധനകലകള്‍ അഭ്യസിപ്പിച്ചിരുന്നു. രാമന് ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനര്‍വായനയിലും വിവാദപുരുഷനായി നിലകൊള്ളുന്നു. ദക്ഷിണഭാരതത്തിലേക്കുള്ള ആര്യാവര്ത്തത്തിന്റെ കൈയേറ്റമായിട്ടാണു് പലരും പരശുരാമന് ദക്ഷിണഭാരതത്തില്‍ ബ്രാഹ്മണക്ഷേത്രങ്ങള്‍ സ്ഥാപിച്ചതിനെ കാണുന്നത്. പിതാവിന്റെ ആഞ്ജയനുസരിച്ച് സ്വന്തം അമ്മയുടെ കഴുത്തറുത്തു് കൊന്നുവെന്നതിലൂടെയും ഇതിഹാസങ്ങളില്‍ രാമന് വിവാദപുരുഷനാവുന്നു.
ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളില് ഒരാളും വിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ ഒരാളുമാണു് പരശു ആയുധമാക്കിയ രാമന്.
| ഹിന്ദു മതം | ദശാവതാരം | |
---|
മത്സ്യം | കൂര്‍മ്മം | വരാഹം | നരസിംഹം | വാമനന് | പരശുരാമന് | ശ്രീരാമന് | ബലരാമന് | ശ്രീകൃഷ്ണന് | കല്‍ക്കി |