അര്‍ക്കന്‍സാസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അര്‍ക്കന്‍സാസ് (Arkansas) (അര്‍ക്കന്‍സാ എന്നു മാത്രമേ ഉച്ചരിക്കാറുള്ളൂ) അമേരിക്കന്‍ ഐക്യനാടുകളിലെ ഒരു സംസ്ഥാനം. അമേരിക്കയുടെ ദക്ഷിണ ഭാഗത്താണീ പ്രകൃതി രമണീയമായ സംസ്ഥാനത്തിന്റെ സ്ഥാനം. നിബിഡ വനങ്ങളും മലനിരകളും പുഴകളും നിറഞ്ഞ അര്‍ക്കന്‍സായുടെ അപരനാമവും പ്രകൃതിരമണീയമായ സംസ്ഥാനമെന്നാണ് (The Natural State). ടെന്നിസി, മിസോറി, ടെക്സാസ്, ഒക്ലഹോമ, ന്യൂഓര്‍ലിയന്‍സ്, മിസിസിപ്പി എന്നിവയാണ് അയല്‍സംസ്ഥാനങ്ങള്‍. 1836 ജൂണ്‍ 15നു ഇരുപത്താഞ്ചാമതു സംസ്ഥാനമായാണ് അര്‍ക്കന്‍സാ അമേരിക്കന്‍ ഐക്യനാടുകളില്‍ അംഗമായത്.