അവളുടെ രാവുകള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാള ചലച്ചിത്ര രംഗത്ത് കോളിളക്കം സൃഷ്ടിച്ച ഒരു ചിത്രമായിരുന്നു അവളുടെ രാവുകള്‍. സീമയുടെ ഏറ്റവും നല്ല ചിത്രങ്ങളില്‍ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. ഒരു വേശ്യയുടെ ജീവിതവും അവളെ ചുറ്റിയുള്ള സമൂഹത്തില്‍ അവളുടെ ജീവിതം ഉണ്ടാക്കുന്ന തരംഗങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അക്കാലത്തെ മറ്റ് മലയാള ചലച്ചിത്രങ്ങളെ അപേക്ഷിച്ച് നഗ്നതാപ്രദര്‍ശനം ഈ ചിത്രത്തില്‍ കൂടുതല്‍ ആയിരുന്നു. ലൈംഗീകത പ്രധാന കഥാതന്തുവായി വരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ടായിരുന്നു.
മറ്റൊരു പ്രത്യേകത ഈ ചിത്രത്തില്‍ നായകന്‍, വില്ലന്‍ ഇങ്ങനെ ഉള്ള വേര്‍തിരിവുകള്‍ ഇല്ല എന്നതാണ്. വളരെ നല്ലവരായ നായകന്മാരും അതിക്രൂരന്മാരായ വില്ലന്മാരും ഉള്ള മലയാള ചലച്ചിത്രരംഗത്ത് പകുതി നല്ലവരും പകുതി ചീത്തയുമായ കഥാപാത്രങ്ങളെ ഈ ചിത്രം അവതരിപ്പിച്ചു.
ഈ ചിത്രത്തിലെ രാഗേന്ദുകിരണങ്ങള്‍ എന്നു തുടങ്ങുന്ന ഗാനം പ്രശസ്തമാണ്.
[തിരുത്തുക] കലാകാരന്മാര്‍
- ഐ.വി. ശശി - സംവിധാനം
- സീമ
- ഉമ്മര്‍
- സോമന്‍
- മാള