എ.ആര്‍. രാജരാജ വര്‍മ്മ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാള ഭാഷയുടെ വ്യാകരണം ചിട്ടപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് കേരള പാണിനി എന്ന് അറിയപ്പെട്ടിരുന്ന എ.ആര്‍. രാജരാജവര്‍മ്മ. (ജനനം - 1863, മരണം - 1918). ചങ്ങനാശ്ശേരിയിലായിരുന്നു അദ്ദേഹം ജനിച്ചത്. വയ്യാകരണനും നിരൂപകനും കവിയും ഉപന്യാസകാരനും സര്‍വ്വകലാശാലാ പ്രധാന അദ്ധ്യാപകനും ആയിരുന്നു അദ്ദേഹം.
[തിരുത്തുക] കൃതികള്‍
- കേരള പാണിനീയം (1896)
- കേരള പാണിനീയം (പരിഷ്കരിച്ച പതിപ്പ്) (1917)
- ഭാഷാഭൂഷണം (1902)
- വൃത്തമഞ്ജരി (1907)
- ശബ്ദശോധിനി (1908)
- സാഹിത്യസഹ്യം (1911)
[തിരുത്തുക] കവിത
- ഭംഗവിലാപം (1889)
- മലയവിലാസം (1902)
[തിരുത്തുക] വിവര്‍ത്തനം
- ഭാഷാ മേഘദൂത് (1895)
- ഭാഷാ കുമാരസംഭവം (1897)
- മലയാള ശാകുന്തളം (1912)
- മാളവികാഗ്നിമിത്രം (1916)
- ചാരുദത്തം (1917)