ഐക്യ ജനാധിപത്യ മുന്നണി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ വലതുപക്ഷ-കോണ്‍ഗ്രസ് രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മയാണ് ഐക്യ ജനാധിപത്യ മുന്നണി അഥവാ യു.ഡി.എഫ്. മുന്നണിയിലെ ഏറ്റവും വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസ് ആണ് സാധാരണയായി മുന്നണിക്ക് നേതൃത്വം നല്‍കുന്നത്. മുന്നണിയിലെ പാര്‍ട്ടികളുടെ കാര്യത്തില്‍ ഓരോ തിരഞ്ഞെടുപ്പിലും ചെറിയ വ്യത്യാസം ഉണ്ടാവാം, എങ്കിലും മുഖ്യകക്ഷികള്‍ കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളായി ഇതേ മുന്നണിയില്‍ തുടരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി അഥവാ എല്‍.ഡി.എഫ്. ആണ് കേരളത്തില്‍ ഐക്യ ജനാധിപത്യ മുന്നണിക്ക് ബദല്‍. വര്‍ഷങ്ങളായി മുന്നണി ഭരണം ഓരോ അഞ്ചുവര്‍ഷം കൂടുമ്പൊഴും മാറി വരുന്നു.
മുന്നണി ഏകോപന സമിതി യോഗങ്ങള്‍ മാസത്തില്‍ ഒരിക്കല്‍ എങ്കിലും ചേരുന്നു. മുന്നണിക്കായി ഒരു കണ്‍വീനര്‍ ഉണ്ട്.
[തിരുത്തുക] കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഐക്യ ജനാധിപത്യ മുന്നണി ഘടകകക്ഷികള്‍
- ഐ.എന്‍.സി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് - അഥവാ കോണ്‍ഗ്രസ്)
- ഐ.യു.എം.എല്‍ (ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ് - അഥവാ മുസ്ലീം ലീഗ്)
- കേരളാ കോണ്‍ഗ്രസ് (മാണി)
- ജെ.എസ്.എസ്
- കേരളാ കോണ്‍ഗ്രസ് (ബാലകൃഷ്ണപിള്ള)
- ഡി.ഐ.സി (കെ) (ഡെമോക്രാറ്റിക്ക് ഇന്ദിരാ കോണ്‍ഗ്രസ് (കരുണാകരന്))
- സി.എം.പി (കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി)
- ആര്.എസ്.പി (ബി) (രാഷ്ട്രീയ സോഷ്യലിസ്റ്റ് പാര്‍ട്ടി (ബേബി ജോണ്‍))