ഐഡഹോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമേരിക്കന്‍ ഐക്യനാടുകളിലെ വടക്കു പടിഞ്ഞാറു ഭാഗത്തുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഐഡഹോ. 1890 ജൂലൈ മൂന്നിന് നല്പത്തിമുന്നാമത് സംസ്ഥാനമായാണ് ഐക്യനാടുകളില്‍ അംഗമാകുന്നത്. പ്രകൃതിവിഭവങ്ങള്‍ക്കൊണ്ടു സമൃദ്ധമാണീ സംസ്ഥാനം. അതുകൊണ്ടുതന്നെ അമേരിക്കയുടെ അക്ഷയഖനി എന്നറിയപ്പെടുന്നു. ബോയ്സി ആണു തലസ്ഥാനവും ഏറ്റവും വലിയ നഗരവും.
കിഴക്ക് മൊന്റാന, വ്യോമിംഗ്, പടിഞ്ഞാറ് വാഷിംഗ്ടണ്‍, ഒറിഗണ്‍, തെക്ക് നെവഡ, യൂറ്റാ എന്നിവയാണ് അയല്‍ സംസ്ഥാനങ്ങള്‍. വടക്ക് കാനഡയുമായി രാജ്യാന്തര അതിര്‍ത്തിയും പങ്കിടുന്നു.
കേരളത്തിന്റെ അഞ്ചിരട്ടിയിലേറെ വലിപ്പമുള്ള ഐഡഹോയുടെ ജനസംഖ്യ പതിമൂന്നുലക്ഷത്തില്‍ താഴെയാണ്. അതായത് ചതുരശ്രകിലോമീറ്റര്‍ ചുറ്റളവില്‍ പത്തില്‍താഴെ ജനങ്ങള്‍ മാത്രം. വെളുത്തവര്‍ഗക്കാരുടെ ആധിപത്യംകൊണ്ടു ശ്രദ്ധേയമാണീ സംസ്ഥാനം. 96 ശതമാനത്തോളം ജനങ്ങളും യൂറോപ്യന്‍ പിന്തുടര്‍ച്ചക്കാരാണ്.