കെ.സി.എസ്. പണിക്കര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ അതീന്ദ്രിയ (Metaphysical) ചിത്രകാരന്മാരിലും അമൂര്‍ത്ത ചിത്രകാരന്മാരിലും ഒരാളായിരുന്ന കെ.സി.എസ്. പണിക്കര്‍. രാജ്യത്തിന്റെ പുരാതനമായ അതീന്ദ്രിയ ജ്ഞാനത്തെയും ആത്മീയ ജ്ഞാനത്തെയും ചിത്രകലയിലൂടെ വ്യാഖ്യാനിക്കുവാന്‍ ശ്രമിച്ചാണ് അദ്ദേഹം ശ്രദ്ധേയനായത്. ഇന്ത്യന്‍ കലാരംഗത്തെയും ചിത്രകാരന്മാരെയും പാശ്ചാത്യ സ്വാധീനത്തില്‍ നിന്നു പുറത്തുകൊണ്ടുവന്ന് സ്വന്തമായ വ്യക്തിത്വം സ്ഥാപിക്കുവാന്‍ പ്രേരിപ്പിക്കുന്നവയായിരുന്നു പണിക്കരുടെ ചിത്രകലാ പ്രവര്‍ത്തനങ്ങള്‍.
ഉള്ളടക്കം |
[തിരുത്തുക] ജനനം, ബാല്യം
തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ 1911 മെയ് 30-നു കെ.സി.എസ്. പണിക്കര്‍ ജനിച്ചു. താന്‍ ജനിച്ചു വളര്‍ന്ന ഗ്രാമത്തിന്റെ പച്ചപ്പും പ്രകൃതിഭംഗിയും അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ അവസാനം വരെ നിലനിന്നു.
ചെറുപ്പത്തിലേ തന്നെ ചിത്രകലാ രംഗത്ത് ഒരു പ്രതിഭാസമായിരുന്ന പണിക്കര്‍ ഭൂപ്രദേശങ്ങളുടെ ചിത്രങ്ങള്‍ 12-ആമത്തെ വയസ്സില്‍ തുടങ്ങി. 17 വയസ്സായപ്പോഴേക്കും അദ്ദേഹം ‘മദ്രാസ് ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റി‘ യുടെ വാര്‍ഷിക ചിത്രകലാ പ്രദര്‍ശനങ്ങളില്‍ തന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുവാന്‍ തുടങ്ങിയിരുന്നു.
1918-ല്‍ അദ്ദേഹം തന്റെ കലാലയ വിദ്യാഭ്യാസം അവസാനിപ്പിച്ച് ഇന്ത്യന്‍ കമ്പിത്തപാല്‍ വകുപ്പില്‍ ഒരു ജോലിയില്‍ പ്രവേശിച്ചു. തന്റെ പിതാവിന്റെ മരണശേഷം കുടുംബത്തെ പോറ്റുവാന്‍ ഇത് അദ്ദേഹത്തെ സഹായിച്ചു.
[തിരുത്തുക] പ്രശസ്തിയിലേക്ക്
25-ആമത്തെ വയസ്സിലാണ് അദ്ദേഹം മദ്രാസിലെ കലാ-കരകൌശല വിദ്യാലയത്തില്‍ ചേര്‍ന്നത്. 1941 വരെ മദ്രാസിലും ദില്ലിയിലും അദ്ദേഹം ഏകാങ്ക ചിത്രകലാ പ്രദര്‍ശനങ്ങള്‍ നടത്തിയിരുന്നു. 1954-ല്‍ ആണ് അദ്ദേഹത്തിനു വിദേശത്ത് തന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനുള്ള അവസരം ലഭിച്ചത്. ലണ്ടനിലും പാരീസിലും അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം നടന്നു.
ഇന്ത്യക്കു പുറത്ത് പ്രദര്‍ശങ്ങള്‍ നടത്തവേ സാല്‍വദോര്‍ ദാലി തുടങ്ങിയ അമൂര്‍ത്ത കലാകാരന്‍മാരുമായുണ്ടായ സമ്പര്‍ക്കം അദ്ദേഹത്തിന്റെ കലയില്‍ ഒരു വലിയ സ്വാധീനം ചെലുത്തി. അവരുടെ ചിത്രങ്ങള്‍ വളരെ അബദ്ധവിശേഷം (wierd) ആണെങ്കിലും അവ ഇന്ത്യയുടെ പുരാതന ചിത്രങ്ങളിലേക്കും ശില്പങ്ങളിലേക്കുമുള്ള ആത്മാവിനെ ഉയര്‍ത്തുന്ന വലിച്ചു നീട്ടലുകളാണെന്ന് പണിക്കര്‍ പറഞ്ഞു.
എങ്കിലും അദ്ദേഹം ഉപയോഗിച്ച നിറങ്ങള്‍ “ഇമ്പ്രഷനിസ്റ്റുകള്‍“ ഉപയോഗിക്കുന്നതുപോലെ വര്‍ണാഭമായിരുന്നു. കുറച്ചു കാലത്തിനുശേഷം അദ്ദേഹം ചിത്രാക്ഷരങ്ങള്‍ (calligraphy) ഉപയോഗിക്കുന്ന ശൈലിയിലേക്ക് തിരിഞ്ഞു. അതീന്ദ്രിയമായ ഒരു അമൂര്‍ത്തതയെ കാണിക്കുന്നതിനായിരുന്നു ഇത്.
[തിരുത്തുക] മരണം
കെ.സി.എസ്. പണിക്കര്‍ 1977-ല്‍ 66-ആമത്തെ വയസ്സില്‍ ചെന്നൈയില്‍ അന്തരിച്ചു.
[തിരുത്തുക] മൊഴികള്‍
"എന്റെ കലാ ജീവിതത്തില്‍ ഉടനീളം ഇന്ത്യയിലെ ആത്മീയ ചിന്തകന്മാര്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. അവര്‍ കണ്ടെത്തിയ അതീന്ദ്രിയവും ആത്മീയവുമായ ലോകങ്ങളെ ഞാന്‍ എന്റെ കാന്‍വാസില്‍ ആവാഹിക്കുന്നു“ - കെ.സി.എസ്. പണിക്കര്‍
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
Categories: ഉള്ളടക്കം | കല | ജീവചരിത്രം