കൊച്ചിന്‍ കലാഭവന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ ശ്രദ്ധേയമായ കലാ പരിശീലന കേന്ദ്രം. എറണാകുളം നോര്‍ത്തില്‍ കലാഭവന്‍ റോഡില്‍ സ്ഥിതിചെയ്യുന്നു. കത്തോലിക്കാ സഭ യിലെ സി.എം.ഐ സന്യാസ സഭാംഗമായിരുന്ന ഫാ. അബേല്‍(ആബേലച്ചന്‍)കലാഭവന്‍റെ സ്ഥാപകന്‍. ശബ്ദാനുകരണ കലയുടെ അനന്ത സാധ്യതകള്‍ കണ്ടെത്തി മിമിക്സ് പരേഡ് എന്ന പുതിയ കലാരൂപത്തിന് ജന്‍മം നല്‍കിയത് ആബേലച്ചനാണ്[തെളിവുകള്‍ ആവശ്യമുണ്ട്]. മിമിക്സ് പരേഡും ഗാനമേളയുമാണ് കലാഭവനെ ആഗോള പ്രശസ്തമാക്കിയത്. ഇവിടെ മിമിക്സ് പരേഡ് ട്രൂപ്പില്‍ അംഗങ്ങളായിരുന്ന അനേകം പേര്‍ പില്‍ക്കാലത്ത് മലയാള സിനിമയില്‍ ശ്രദ്ധേരായ താരങ്ങളായി. മിമിക്സ് പരേഡ്, ഗാനമേള എന്നിവക്കു പുറമേ ഭാരതീയ ശാസ്ത്രീയ ഉപകരണ സംഗീതം, ശാസ്ത്രീയ നൃത്തരൂപങ്ങള്‍, പാശ്ചാത്യ സംഗീത ഉപകരണങ്ങള്‍ എന്നിവയും ഇവിടെ അഭ്യസിപ്പിക്കുന്നു.
[തിരുത്തുക] കലാഭവനില്‍ നിന്നും ചലച്ചിത്രമേഖലയിലെത്തിയ പ്രശസ്തര്‍
- സിദ്ദിഖ് (സംവിധായകന്)
- ലാല്‍ (സംവിധായകന്)
- ജയറാം
- കലാഭവന്‍ മണി
- സൈനുദ്ദീന്‍