ചെങ്കണ്ണ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മദ്രാസ് ഐ എന്നും അറിയപ്പെടുന്ന ചെങ്കണ്ണ് എന്ന അസുഖത്തിന്‍റെ ആംഗലേയ ശാസ്തീയ നാമം Conjunctivitis എന്നാണ്. വിദേശ രാജ്യങ്ങളില്‍ ‘പിങ്ക് ഐ’ എന്നും അറിയപ്പെടുന്നു. ഇതു കണ്ണിന്‍റെ പുറത്തെ പാളിയായ കണ്‍ജങ്ക്റ്റൈവ എന്ന കോശ ഭിത്തിയില്‍ വൈറസോ, ബാക്ടിരിയയോ അതോ മറ്റു വസ്തുക്കളോ മൂലം വരാം. തല്‍ഫലമായി ഈ ഭാഗത്തേയ്ക്ക് കൂടുതല്‍ രക്തപ്രവാഹം ഉണ്ടാകുകയും അതു മൂലം കണ്ണ് ചുവന്നു കാണപ്പെടുകയും ചെയ്യുന്നു.