ചേരരാജാക്കന്മാര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സംഘകാലത്ത് എഴുതപ്പെട്ട പതിറ്റുപത്ത് എന്ന് കാവ്യത്തില്‍ നിന്നാണ് ചേരരാജക്കന്മാരുടെ വംശിയതയെ പ്പറ്റി യുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. കിട്ടവുന്ന വിവരങ്ങള്‍ വച്ച് അവരുടെ വംശാവലി ഇവിടെ കൊടുത്തിരിക്കുന്ന് പ്രകാരം കീഴ്പ്പോട്ട് ആണ്. ഇതിനു പുറമേ പുറനാനൂറ് അകനാനൂര് എന്നിവയില്‍ നിന്നു, രാജകാലത്തെക്കുറിച്ച് ചില വിവരങ്ങള്‍ ലഭിക്കുന്നുണ്ട്.
ചേര രാജാക്കന്മാരെ മൂന്നു കാലഘട്ടങ്ങളായി തരം തിരിക്കാം 1) ആദ്യകാല 2) ഇടക്കാല 3) വേണാട്ടു ചേരര്‍
[തിരുത്തുക] ആദ്യകാല ചേര രാജാക്കന്മാര്‍
- 1) പെരുംചോറ്റ് ഉതിയന്‍ ചേരലാതന്‍ ( കരികാല ചോളന്‍റെ സമകാലികന്‍)
- 2) ഇമയവര്‍മ്മന്‍ നെടും ചേരലാതന്‍ ( ഉതിയന്‍റെ പുത്രന്‍)
- 3) പല്‍യാനൈചെല്‍ കെഴുകെട്ടുവന്‍ ( ഉതിയന്‍റെ പുത്രന്‍, ഇമയന്‍റെ സഹൊദരന്‍) മഹാരജാവാകാതെ കീരീടാവകാശീയായി കഴിഞ്ഞു.
- 4) നാര്‍മുടിച്ചേരല്‍( കളംകായ്കണ്ണൈനാര്‍മുടി) മഹാരജാവാകാതെ കീരീടാവകാശീയായി കഴിഞ്ഞു.
- 5) ചെങ്കുട്ടുവന്‍ ചേരന്‍ (കപ്പല്പിറകോട്ടിയ വേല്‍കെഴുകെട്ടുവന്‍) കോടുങ്ങല്ലൂരിലെ കണ്ണകി പ്രതിഷ്ഠ നടത്തി. ആദ്യ കാല ചേരരില്‍ ഏറ്റവും പ്രമുഖന്‍
- 6) ആട്ടു കോട്ട് പാട്ട് ചേരലാതന്‍ യുദ്ധാനന്തരം പടവാളുമേന്തി പാട്ടും ആട്ടവും ആറ്റിയിരുന്നതു കൊണ്ടീ പേര്‍
- 7) ചെലവക്കടുംകോ അഴിയാതന്‍ ( കപിലരുടെ സമകാലികന്‍)
- 8) പെരുംചേരല്‍ ഇരുമ്പൊറൈ
- 9) ഇളം ചേരല്‍ ഇരുമ്പൊറൈ