ചോറ്റാനിക്കര ക്ഷേത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയില്‍ ഉള്ള പ്രശസ്തമായ ക്ഷേത്രമാണ് ചോറ്റാനിക്കര ക്ഷേത്രം. ഇവിടത്തെ പ്രധാന പ്രതിഷ്ഠ മാതൃദേവത ആയ ഭഗവതി ആണ്.
ഭഗവതി ഈ പ്രദേശത്തെ പ്രധാന ദേവി ആണ്. ഭഗവതിയെയും മഹാവിഷ്ണുവിനെയും ഈ ക്ഷേത്രത്തില്‍ ആരാധിക്കുന്നു. ഭഗവതിയെ മൂന്നു രൂപങ്ങളിലാണ് ഈ ക്ഷേത്രത്തില്‍ ആരാധിക്കുക. വെള്ള നിറത്തില്‍ പൊതിഞ്ഞ് സരസ്വതീ ദേവിയായി രാവിലെ ആരധിക്കുന്നു. കുങ്കുമ നിറത്തില്‍ പൊതിഞ്ഞ് ഭദ്രകാളിയായി ആണ് ഉച്ചക്ക് ആരാധിക്കുക. നീല നിറത്തില്‍ പൊതിഞ്ഞ് ദുര്‍ഗ്ഗയായി ആണ് ഭഗവതിയെ വൈകുന്നേരം ആരാധിക്കുക.
മാനസിക രോഗങ്ങളെ ഇവിടത്തെ ഭഗവതി സുഖപ്പെടുത്തും എന്നാണ് വിശ്വാസം. അതുകൊണ്ട് മാനസികാസ്വാസ്ഥ്യങ്ങള്‍ ഉള്ളവര്‍ ഇവിടം സന്ദര്‍ശിക്കുന്നു.
ചോറ്റാനിക്കര കീഴ്ക്കാവില്‍ ക്ഷേത്രത്തിലെ 'ഗുരുതി പൂജ' പ്രശസ്തമാണ്. സായാഹ്നത്തിനു ശേഷം ദേവിയെ ഉണര്‍ത്തുവാനായി ആണ് ഈ പൂജ നടത്തുക.
ചോറ്റാനിക്കര ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് തൃപ്പൂണിത്തറയിലെ പൂര്‍ണ്ണത്രയീശ ക്ഷേത്രം