തോമസ് മാന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോള്‍ തോമസ് മാന്‍ (ജനനം - 1875 ജൂണ്‍ 6 , മരണം - 1955 ആഗസ്റ്റ് 12) ജര്‍മ്മന്‍ നോവലിസ്റ്റും സാമൂഹിക വിമര്‍ശകനും മനുഷ്യസ്നേഹിയും എഴുത്തുകാരനും നോബല്‍ സമ്മാന ജേതാവുമാണ്. തന്റെ ബിംബാത്മകവും പലപ്പോഴും വിരോധാഭാസാത്മകവുമായ നോവലുകളുടെ ശേഖരത്തിനും നീണ്ട കഥകള്‍ക്കും പുകള്‍പെറ്റ അദ്ദേഹം ഒരു എഴുത്തുകാരന്റെയും ചിന്തകന്റെയും മനസ്സിലേക്ക് വെളിച്ചം വീശുന്നതില്‍ പ്രശസ്തനാണ്. യൂറോപ്പിന്റെയും ജര്‍മ്മനിയുടെയും 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ആത്മാവിനെ വിശകലനം ചെയ്യുന്നതില്‍ അഗ്രഗണ്യനായ അദ്ദേഹം നവീകരിച്ച ബൈബിള്‍ കഥകളും ജര്‍മ്മന്‍ കഥകളും ഗോയ്ഥെ, നീഷേ, ഷോപ്പെന്‍ഹോവെര്‍ എന്നിവരുടെ ആശയങ്ങളും തന്റെ സാഹിത്യ സൃഷ്ട്രികളില്‍ ഉപയോഗിച്ചു.
[തിരുത്തുക] സാഹിത്യ സൃഷ്ടികള്‍
1929-ല്‍ മാനിനു അദ്ദേഹത്തിന്റെ ബുഡെന്‍ബ്രൂക്സ് (1901), മാജിക് മൌണ്ടന്‍ (മായാ മല - The Magic Mountain(eng) Der Zauberberg (de) 1924) എന്നീ കൃതികള്‍ക്കും ഒട്ടനവധി ചെറുകഥകള്‍ക്കും ഉള്ള അംഗീകാരമായി സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. ബുഡന്‍ബ്രൂക്സ് ലൂബെക്കിലെ ഒരു കച്ചവട കുടുംബത്തിന്റെ മൂന്നു തലമുറകളിലൂടെയുള്ള പതനത്തിന്റെ കഥപറയുന്നു. ഇത് മാന്റെ തന്നെ കുടുംബത്തിനെ ആസ്പദമാക്കിയുള്ളതാണ്. ദ് മാജിക് മൌണ്ടന്‍ ക്ഷയരോഗം ബാധിച്ച തന്റെ മാതുലനെ (കസിന്‍) കാണുവാന്‍ യാത്രചെയ്യുന്ന ഒരു എഞ്ജിനീറിംഗ് വീദ്യാര്‍ത്ഥിയുടെ കഥപറയുന്നു. ക്ഷയരോഗാശുപത്രിയില്‍ മൂന്ന് ആഴ്ച തങ്ങുവാന്‍ ഉദ്ദേശിച്ച ഈ വിദ്യാര്‍ത്ഥി പല കാരണങ്ങളാല്‍ ഏഴു വര്‍ഷത്തോളം ആശുപത്രിയില്‍ തന്നെ കുടുങ്ങിപ്പോവുന്നു. അദ്ദേഹം ക്ഷയരോഗാശുപത്രിയില്‍ കണ്ടുമുട്ടുന്ന പല കഥാപാത്രങ്ങളിലൂടെ സമകാലീന യൂറോപ്യന്‍ സമൂഹത്തിന്റെ അന്ത:ഛിദ്രങ്ങള്‍ മാന്‍ അനാവരണം ചെയ്യുന്നു. മറ്റു പ്രധാന സൃഷ്ടികളില്‍ ‘ലോട്ടേ വീമാറില്‍‘ (1939), (ഈ പുസ്തകത്തില്‍ ഗോയ്ഥെയുടെ ‘ചെറുപ്പക്കാരനായ വെര്‍തെറിന്റെ ദു:ഖങ്ങള്‍‘ എന്ന നോവലിന്റെ ലോകത്തേക്ക് വായനക്കാരനെ നയിക്കുന്നു), ‘ഡോക്ടര്‍ ഫൌസ്റ്റസ്’ (അഡ്രിയാന്‍ ലെവെര്‍കുഹ്ന്‍ എന്ന സംഗീത സംവിധായകന്റെ ജീവിതത്തിലൂടെ രണ്ടാം ലോകമഹായുദ്ധത്തിലേക്കു പ്രവേശിക്കുന്ന ജര്‍മ്മനിയുടെ സാംസ്കാരിക അധ:പതനത്തിന്റെ കഥപറയുന്നു), ‘ഫെലിക്സ് ക്രുള്ളിന്റെ കുമ്പസാരങ്ങള്‍’ (മാനിന്റെ അപൂര്‍ണ്ണ നോവല്‍) എന്നിവ ഉള്‍പ്പെടുന്നു.
സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം: ജേതാക്കള്‍ (1926-1950) |
---|
1926: ദെലാദ | 1927: ബെര്‍ഗ്സണ്‍ | 1928: അണ്ട്സെറ്റ് | 1929: മാന്‍ | 1930: ലൂയിസ് | 1931: കാള്‍ഫെല്‍ഡ് | 1932: ഗാള്‍സ്‌വര്‍ത്തി | 1933: ബുനിന്‍ | 1934: പിരാന്തലൊ | 1936: ഒ നീല്‍ | 1937: ഗാര്‍ഡ് | 1938: ബക്ക് | 1939: സില്ലന്‍പാ | 1944: ജെന്‍സണ്‍ | 1945: മിസ്റ്റ്‌റാള്‍ | 1946: ഹെസ്സെ | 1947: ഗിദെ | 1948: എലിയട്ട് | 1949: ഫോക്നര്‍ | 1950: റസ്സല്‍ മുഴുവന്‍ പട്ടിക | ജേതാക്കള്‍ (1901-1925) | ജേതാക്കള്‍ (1951-1975) |ജേതാക്കള്‍ (1976-2000) | ജേതാക്കള്‍ (2001- )
|