ദോശ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദോശ അരിയും ഉഴുന്നും ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. കേരളീയരുടെ പ്രധാനപ്പെട്ട പ്രാതല്‍ വിഭവമാണ്. കേരളത്തില്‍ ദോശ രണ്ട് തരത്തില്‍ ഉണ്ടാക്കുന്നുണ്ട്. ഒന്ന് വളരെ നേര്‍ത്ത ദോശ ആയിരിക്കും, ഒരു ഭാഗം മാത്രമെ ചുടുകയുള്ളൂ. എന്നാല്‍ തെക്കന്‍ കേരളത്തില്‍ അല്പം കട്ടി കൂടുതലും വലിപ്പം കുറഞ്ഞതും ആയ ദോശ ആണ്. ഇതിന്റെ രണ്ടു ഭാഗവും ചുട്ടിരിക്കും.