നിത്യഹരിത വനങ്ങള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാവധാനം ഇലപൊഴിക്കുന്ന വൃക്ഷങ്ങളുള്ള വനങ്ങളേയാണ് നിത്യഹരിത വനങ്ങള്‍ എന്നു വിളിക്കുന്നത്. ഇലപൊഴിയുന്ന കൂടെ തന്നെ പുതിയ ഇലകള്‍ ഉണ്ടാകുകയും ചെയ്യുന്നതിനാല്‍ മരങ്ങളില്‍ പൂര്‍ണ്ണമായും ഇലയില്ലാത്ത അവസരങ്ങള്‍ ഉണ്ടായിരിക്കില്ല. ഇന്ത്യയില്‍ അസമും പശ്ചിമഘട്ട വനനിരകളും ഇത്തരം പ്രദേശങ്ങളെ ഉള്‍ക്കൊള്ളുന്നു. സാധാരണയായി നിത്യഹരിത വനങ്ങള്‍ കനത്ത മഴ ലഭിക്കുന്ന പ്രദേശത്താണ് കാണാറുള്ളത്.