പഞ്ചഗവ്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പശുവില്‍ നിന്ന് ഉണ്ടാകുന്ന അഞ്ച് വസ്തുക്കള്‍ ആണ് പഞ്ചഗവ്യം. കേരളത്തിലെ ക്ഷേത്രങ്ങളിലെ വളരെ പ്രധാനപ്പെട്ട ഒരു ദ്രവ്യം ആണ്. ഇവ വിഗ്രഹങ്ങളുടെ അശുദ്ധി മാറ്റുവാനാണ് ഉപയോഗിക്കുന്നത്. പശുവില്‍ നിന്ന് ലഭിക്കുന്ന മൂത്രം, ചാണകം, പാല്‍, പാലില്‍ നിന്ന് തൈര്, പിന്നെ നെയ്യ് ; ഈ അഞ്ച് വസ്തുക്കള്‍ കൊണ്ട് ശരിയായ അളവില്‍ ചേര്‍ത്ത് ആണ് ഉണ്ടാക്കുന്നത്. ശരിയായ രീതിയില്‍ ചേര്‍ത്ത പഞ്ചഗവ്യത്തിന് നല്ല രുചിയുണ്ടാകുമെങ്കിലും ഒരു തരത്തിലുള്ള ദുര്‍ഗ്ഗന്ധവും(പശുവിന്‍ ചാണകത്തിന്റെയും മൂത്രത്തിന്റെയും മണം) ഉണ്ടായിരിക്കില്ല. ഗവ്യം എന്നതിന്‍റെ അര്‍ത്ഥം പശുവില്‍ നിന്ന് ഉണ്ടാകുന്നത് അഥവാ ഗോവില്‍ നിന്ന് ഉണ്ടാകുന്നത് എന്നാകുന്നു.
ആയുര്‍വേദത്തില്‍ പഞ്ചഗവ്യം ഒരു ഔഷധമായി ഉപയോഗിക്കുന്നുണ്ട്.