പത്മിനി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെട്ടിരുന്ന ലളിത-പത്മിനി-രാഗിണിമാര്‍ മലയാള ചലച്ചിത്രരംഗത്തെ ഒരു കാലഘട്ടത്തിലെ സജീവസാന്നിദ്ധ്യമായിരുന്നു. 40 വര്‍ഷം പത്മിനി സിനിമാരംഗത്തുണ്ടായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി 300-ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മേരാ നാം ജോക്കര്‍ തുടങ്ങിയ ഏതാനും ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഇടക്കാലത്ത് അമേരിക്കയിലായിരുന്ന പത്മിനി 1984-ല്‍ വീണ്ടും ചലച്ചിത്രരംഗത്ത് മടങ്ങിയെത്തി നോക്കെത്താദൂരത്ത് കണ്ണുംനട്ട് തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഭര്‍ത്താവ് - അന്തരിച്ച ഡോക്ടര്‍ രാമചന്ദ്രന്‍. മകന്‍ - ഡോ. പ്രേം ചന്ദ്രന്‍. പ്രശസ്ത നടി ശോഭന പത്മിനിയുടെ സഹോദര പുത്രിയാണ്. നടി സുകുമാരി അടുത്ത ബന്ധുവാണ്.