പി. സുരേന്ദ്രന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുപ്പത്തിമൂന്നാമത് ഓടക്കുഴല്‍ പുരസ്കാരം ലഭിച്ച മലയാളം എഴുത്തുകാരന്‍. ചൈനീസ് മാര്‍ക്കറ്റ് എന്ന ചെറുകഥാസമാഹാരത്തിനാണ് ഇദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്.[1]
[തിരുത്തുക] വ്യക്തിജീവിതവും വിദ്യാഭ്യാസവും.[2]
1961 നവംബര്‍ 4ആം തീയതി മലപ്പുറം ജില്ലയിലെ പാപ്പിനിപ്പാറ എന്ന സ്ഥലത്ത് കുമാരന്‍ നായരുടേയും, സരോജിനി അമ്മയുടേയും മകനായാണ് അദ്ദേഹം ജനിച്ചത് 1988ല്‍ കേരള സാഹിത്യ അക്കാഡമിയുടെ സഹായത്തോടുകൂടി കര്‍ണ്ണാടകത്തിലെ ദേവദാസി സമ്പ്രദായത്തെപ്പറ്റി വിശദമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഭാരതത്തിലും, നേപ്പാളിലുമൊക്കെ ചുറ്റി സഞ്ചരിച്ച് അദ്ദേഹം അനവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. 1983ല്‍ ടി, ടി.ടി.സി പാസ്സായ അദ്ദേഹം ഇപ്പോള്‍ പാലക്കാട് ജില്ലയിലെ കുമരനല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്നു.
[തിരുത്തുക] പുരസ്കാരങ്ങളും അംഗീകാരങ്ങളും[3]
- 1981ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ കഥാ മത്സരത്തില്‍ ഒന്നാം സ്ഥാനം
- 1999ല്‍ കേന്ദ്ര സാഹിത്യ അക്കാദമി ട്രാവല്‍ ഗ്രാന്റ്
- 2005ല്‍ മുപ്പത്തിമൂന്നാം ഓടക്കുഴല്‍ പുരസ്കാരം
[തിരുത്തുക] പ്രമാണാധാരസൂചി
- ↑ ഹിന്ദു ദിനപത്രത്തില്‍ വന്ന വാര്‍ത്താശകലം. ശേഖരിച്ച തീയതി: 2007-01-07.
- ↑ പുഴ.കോമിലെ വിവരണം. ശേഖരിച്ച തീയതി: 2007-01-08.
- ↑ പുഴ.കോമിലെ വിവരണം. ശേഖരിച്ച തീയതി: 2007-01-08.