വിക്കിപീഡിയ:പുതുമുഖം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കിപീഡിയയില്‍ ഒരു ദിവസം കുറഞ്ഞത് ഒരാളെങ്കിലും പുതുതായി അംഗമാകുന്നുണ്ട്. പക്ഷേ ലേഖനങ്ങള്‍ തുടങ്ങുകയോ മാറ്റിയെഴുതുകയോ ചെയ്യുന്നവര്‍ വിരളമാണ്. ഇതെന്തുകൊണ്ടാണെന്നറിയാനുള്ള ശ്രമമാണ് ഈ പേജ്.
താങ്കള്‍ വിക്കിപീഡിയയില്‍ പുതുതായി രെജിസ്റ്റര്‍ ചെയ്ത ആളാണെങ്കില്‍ ദയവായി താഴെക്കാണുന്ന ചോദ്യാവലികള്‍ ശ്രദ്ധിക്കുക. വിക്കിപീഡിയയില്‍ താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ അതു നല്കാന് ഇതിനു നല്കുന്ന ഉത്തരങ്ങള്‍ സഹായകമാകും.
[തിരുത്തുക] ചോദ്യാവലി
- താങ്കള്‍ വിക്കിപീഡിയയില്‍ ലേഖനങ്ങള്‍ തുടങ്ങുവാനോ നിലവിലുള്ളവ മെച്ചപ്പെടുത്തുവാനോ ആഗ്രഹിക്കുന്നുണ്ടോ?
- വിക്കിപീഡിയയില്‍ ലേഖനങ്ങളെഴുതുവാന്‍ താങ്കള്‍ക്ക് എന്തെങ്കിലും തടസമുണ്ടോ?(ഉദാ:മലയാളത്തില്‍ എങ്ങനെ ടൈപ്പ് ചെയ്യണം എന്നറിയില്ല, എങ്ങനെ ലേഖനം തുടങ്ങണം എന്നറിയില്ല, എന്തൊക്കെ എഴുതാമെന്നറിയില്ല.....)
- വിക്കിപീഡിയയില്‍ പങ്കാളിയാകാന്‍ താങ്കള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള സഹായം ആവശ്യമുണ്ടോ?
(ഇവക്കു പുറമേ എന്തെങ്കിലും സംശയം ഇനിയുമുണ്ടെങ്കില്‍ അവയും എഴുതി ചോദിക്കാന്‍ മടിക്കേണ്ടതില്ല)
ഈ ചോദ്യാവലി കോപ്പി ചെയ്ത ശേഷം ഇവിടെ ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറക്കുന്ന പേജില്‍ അവ പേസ്റ്റ് ചെയ്ത ശേഷം ഓരോ ചോദ്യങ്ങള്‍ക്കും താഴെ ഉത്തരങ്ങള്‍ നല്‍കുക. ഉത്തരങ്ങള്‍ മലയാളത്തിലോ, ഇംഗ്ലീഷിലോ, മംഗ്ലീഷിലോ എഴുതാം. പേജിനു മുകളില്‍ കാണുന്ന ചെറിയ ബോക്സില്‍(വിഷയം/തലക്കെട്ട്: എന്നു കാണുന്ന ബോക്സില്‍) നിങ്ങളുടെ യൂസര്‍ നെയിം രേഖപ്പെടുത്താന്‍ മറക്കരുത്.
ദയവായി ഈ സംരംഭത്തില്‍ പങ്കാളിയാവുക.