പോത്തുണ്ടി ഡാം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള ഒരു ചെറിയ പട്ടണമാണ് പോത്തുണ്ടി. പാലക്കാട് പട്ടണത്തില്‍ നിന്നും 42 കിലോമീറ്ററും നെന്മാറയില്‍ നിന്ന് 8 കിലോമീറ്ററുമാണ് പോത്തുണ്ടിയിലേക്കുള്ള ദൂരം. പോത്തുണ്ടി ഡാം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മണ്ണുകൊണ്ടുണ്ടാക്കിയ അണക്കെട്ടാണ്.പാലക്കാട് ജില്ലയിലെ കൃഷി സംബന്ധമായ ജലസേചനപദ്ധതിയാണിത്. നെന്‍മാറ , വടക്കഞ്ചേരി , ആലത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള കൃഷിസ്ഥലങ്ങള്‍ക്കാണ് ഇതുകൊണ്ട് പ്രയോജനം.
പാവങ്ങളുടെ ഊട്ടി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന നെല്ലിയാമ്പതി മലകള്‍ പോത്തുണ്ടിയില്‍ നിന്ന് 17 കിലോമീറ്റര്‍ മുകളിലാണ്.
അടുത്തുള്ള പട്ടണമായ നെന്മാറയിലെ ഉത്സവമായ നെന്മാറ വല്ലങ്ങി വേല പ്രശസ്തമാണ്.
[തിരുത്തുക] എത്തിച്ചേരാനുള്ള വഴി
- ഏറ്റവും അടുത്തുള്ള വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ വിമാനത്താവളം
- ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്: പാലക്കാട്, തൃശ്ശൂര്‍.
- കൊച്ചി വിമാനത്താവളത്തില്‍ നിന്നും: തൃശ്ശൂര്‍ ബസ് സ്റ്റാന്റിലേക്ക് 30 കിലോമീറ്റര്‍ ആണ് ദൂരം. തൃശ്ശൂര്‍ ബസ് സ്റ്റാന്റുവരെ ഒരു ടാക്സി എടുക്കുക. തൃശ്ശൂര്‍ ബസ് സ്റ്റാന്റില്‍ നിന്ന് നെന്മാറയിലേയ്ക്ക് ബസ്, ടാക്സി ഇവ ലഭിക്കും (48 കി.മീ അകലെ).
- കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നും : പാലക്കാട്ടേയ്ക്ക് ബസ്സോ ടാക്സിയോ ലഭിക്കും (60 കി.മീ ദൂരം)
- പാലക്കാടു നിന്നും: നെന്മാറൈലേക്ക് ബസ്സ്, ടാക്സി എന്നിവ ലഭിക്കും (30 കി.മീ ദൂരം)
- ഏറ്റവും അടുത്തുള്ള പട്ടണം: നെന്മാറ - 8 കിലോമീറ്റര്‍ അകലെ.
[തിരുത്തുക] ചിത്ര ശേഖരം: പോത്തുണ്ടി ഡാം
നെല്ലിയാമ്പതി മലകള്‍ - പോത്തുണ്ടിയില്‍ നിന്ന് ഉള്ള ദൃശ്യം. |
|||
[തിരുത്തുക] ഇതും കാണുക
- നെന്മാറ വല്ലങ്ങി വേല
- നെന്മാറ
- വല്ലങ്ങി വേല
- നെല്ലിയാമ്പതി