ബില്‍ വാട്ടേഴ്സണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Template:Infobox Biography
വില്യം ബി. "ബില്‍" വാട്ടേഴ്സണ്‍ II (ജനനം ജൂലൈ 5, 1958) പ്രശസ്തമായ ആയ കാല്‍വിന്‍ ആന്റ് ഹോബ്സ് എന്ന കാര്‍ട്ടൂണ്‍ പംക്തിയുടെ കര്‍ത്താവാണ്. അദ്ദേഹം കുറച്ച് കവിതകളും എഴുതിയിട്ടുണ്ട് (ഇവ പ്രധാനമായും കാല്‍വിന്‍ ആന്റ് ഹോബ്സ് കാര്‍ട്ടൂണുകളുടെ അകത്തുതന്നെ ചേര്‍ത്തിരിക്കുന്നു).
അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡി.സി.യിലാണ് വാട്ടേഴ്സണ്‍ ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛന്‍ ജെയിംസ് ജി.വാട്ടേഴ്സണ്‍ (ജനനം - 1932) ഇവിടെ ഒരു പേറ്റന്റ് പരിശോധകന്‍ ആയി ജോലിചെയ്തിരുന്നു. അദ്ദേഹം ഒരു നിയമ വിദ്യാലയത്തില്‍ പഠിക്കുകയും പിന്നീട് 1960ല്‍ ഒരു പേറ്റന്റ് വക്കീല്‍ ആയി മാറുകയും ചെയ്തു. പിന്നീട് ബില്‍ വാട്ടേഴ്സണിന് 6 വയസ്സ് പ്രായമുള്ളപ്പോള്‍ കുടുംബം ഒഹയോ സംസ്ഥാനത്തിലെ ചാഗ്രിന്‍ ഫാള്‍സ് എന്ന സ്ഥലത്തേക്ക് താമസം മാറ്റി. അദ്ദേഹത്തിന്റെ അമ്മ കാതറിന്‍ നഗരസഭാ കൌണ്‍സില്‍ അംഗമായിരുന്നു ഇവിടെ. അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ ടോം ഒരു ഹൈസ്കൂള്‍ അദ്ധ്യാപകനായി ടെക്സാസ് സംസ്ഥാനത്തിലെ ഓസ്റ്റിന്‍ എന്ന സ്ഥലത്ത് ജോലിചെയ്തു.
[തിരുത്തുക] ആദ്യകാലം
1980-ല്‍ വാട്ടേഴ്സണ്‍ ഗാംബിയര്‍ എന്ന സ്ഥലത്തുനിന്ന് രാഷ്ട്രതന്ത്രത്തില്‍ ബിരുദം നേടി. ബിരുദത്തിനുശേഷം സിന്‍സിനാറ്റി പോസ്റ്റ് എന്ന പത്രത്തില്‍ അദ്ദേഹത്തിന് രാഷ്ട്രീയ-എഡിറ്റോറിയല്‍ കാര്‍ട്ടൂണുകള്‍ വരക്കാനുള്ള കാര്‍ട്ടൂണിസ്റ്റായി ജോലി ലഭിച്ചു. ആറു മാസത്തെ പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ഈ ജോലി ലഭിച്ചത്.
സിന്‍സിനാറ്റി പോസ്റ്റും ഞാനും തമ്മിലുള്ള ഉടമ്പടി അനുസരിച്ച് കാര്യങ്ങള്‍ ശരിയായില്ലെങ്കില്‍ അവര്‍ക്ക് എന്നെ ഒരു വിശദീകരണവും നല്‍കാതെ ജോലിയില്‍ നിന്ന് പറഞ്ഞുവിടാനും ഒരു ചോദ്യവും ചോദിക്കാതെ എനിക്ക് ജോലി വിട്ടുപോകുവാനും ഉള്ള അധികാരം ഉണ്ടായിരുന്നു. കാര്യങ്ങള്‍ ശരിയായില്ല, അവര്‍ എന്നെ ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടു, ഒരു ചോദ്യവും ചോദിച്ചില്ല.
എന്റെ ഊഹത്തില്‍ പ്രധാന ലേഖകന്‍ ഒരു ജെഫ് മക്നീലിയെ ആണ് (24-ആം വയസ്സില്‍ പുലിത്സര്‍ സമ്മാനം നേടിയ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ്) പ്രതീക്ഷിച്ചത് എന്നു തോന്നുന്നു. അവരുടെ പ്രതിക്ഷക്ക് ഒത്ത് ഉയരാന്‍ എനിക്കു സാധിച്ചില്ല. സിന്‍സിനാറ്റിയിലെ ദിനങ്ങള്‍ വളരെ കാഫ്കായിസ്ക്ക് ആയിരുനു. ഞാന്‍ അവിടെ രണ്ട് ആഴ്ച ജീവിച്ചു. ലേഖകന്‍ എന്റെ എല്ലാ കാര്‍ട്ടൂണുകളും തദ്ദേശീയ വിഷയങ്ങളെ കുറിച്ച് ആവണം എന്ന് നിഷ്കര്‍ഷിച്ചു. സിന്‍സിനാറ്റിക്ക് ഒരു പ്രത്യേക, മുപ്പാര്‍ട്ടി രാഷ്ട്രീയ സംവിധാനവും സിറ്റി മാനേജര്‍-സര്‍ക്കാരും ആയിരുന്നു ഉണ്ടായിരുന്നത്. ഇത് മനസിലാക്കി എടുത്തപ്പൊഴേക്കും ഞാന്‍ തൊഴിലില്ലായ്മ ക്യൂവുകളില്‍ നില്‍ക്കുകയായിരുന്നു. എനിക്ക് ഒരു തകര്‍പ്പന്‍ തുടക്കം കിട്ടിയില്ല. സിന്‍സിനാറ്റി ഈ സമയത്ത് ജിം ബോര്‍ഗ്മാന്‍ എന്ന പ്രശസ്ത കാര്‍ട്ടൂണിസ്റ്റിന്റെ കഴിവുകളെ കണ്ടെത്തുകയായിരുന്നു. സിന്‍സിനാറ്റി പോസ്റ്റിന്റെ എതിരാളി ആയിരുന്ന സിന്‍സിനാറ്റി ഇങ്ക്വയിറര്‍ എന്ന പത്രത്തിലായിരുന്നു അദ്ദേഹം ജോലി ചെയ്തത്. ഈ താരതമ്യത്തില്‍ നിന്നും എനിക്ക് ഗുണങ്ങള്‍ ലഭിച്ചില്ല.—വാട്ടേഴ്സണ്‍ സിന്‍സിനാറ്റി പോസ്റ്റിലെ തന്റെ ചുരുങ്ങിയ കാലത്തെ ജോലി വിവരിക്കുന്നു [1]
നാലു വര്‍ഷത്തോളം പലചരക്കു സാധനങ്ങളുടെ പരസ്യങ്ങള്‍ വരച്ച് ബില്‍ വാട്ടേഴ്സണ്‍ ജീവിച്ചു. ഇതിനുശേഷമായിരുന്നു അദ്ദേഹത്തെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ കാല്‍വിന്‍ ആന്റ് ഹോബ്സ് എന്ന കാര്‍ട്ടൂണ്‍ സ്ട്രിപ്പിന്റെ ജനനം. [2]
[തിരുത്തുക] അവലംബം
- ↑ Andrew Christie (1987). Bill Watterson, the creator of Calvin and Hobbes on cartooning, syndicates, Garfield, Charles Schulz, and editors. Honk Magazine, Issue 2. ശേഖരിച്ച തീയതി: 2006-03-17.
- ↑ Bill Watterson (2005). "Introduction", The Complete Calvin and Hobbes. Andrew McMeel, 491 (Book 1). ISBN 0-7407-4847-5.