ബ്രഹ്മീശ്വരന്‍ ക്ഷേത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒര്ഉ ശിവക്ഷേത്രമാണ് ബ്രഹ്മീശ്വരന്‍ ക്ഷേത്രം. പാലക്കാട് പട്ടണത്തില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള കരിമ്പുഴ ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
[തിരുത്തുക] ബ്രഹ്മീശ്വരം ശിവക്ഷേത്രം
ഈ പഴയ ക്ഷേത്രം 2001 വരെ ഒരുപാടു നാളായി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. കരിമ്പുഴയില്‍ തറവാട് ഉള്ള ചാലപ്പുറത്ത് എന്ന ഒരു നായര്‍ കുടുംബം ഈ ക്ഷേത്രത്തിലെ പരമശിവന് വഴിപാടു കഴിക്കുവാന്‍ എത്തി. ചാലപ്പുറത്തു കുടുംബം ഈ ക്ഷേത്രം പുതുക്കി പണിതു. മൂന്നുവര്‍ഷം കൊണ്ടാണ് പുനരുദ്ധാരണം പൂര്‍ത്തിയായത്. ഈ കുടുംബത്തില്‍ നിന്നുള്ള വ്യവസായിയായ ബി.ജി. മേനോനും പ്രശസ്ത സിനിമാ നടനായ രവി മേനോനും ഈ പുനരുദ്ധാരണത്തിന് ചുക്കാന്‍ പിടിച്ചു.
Template:Hinduism-stub