മാപ്പിളപ്പാട്ടുകള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാപ്പിളപ്പാട്ടുകള്‍ ഒരു സമുദായത്തെ പ്രതിനിധീകരിക്കുന്നതായി അതിന്റെ പേര് തന്നെ സൂചിപ്പിക്കുന്നു. മലബാറിലെ മാപ്പിളമാര്‍ എന്നറിയപ്പെടുന്ന സമുദായമാണത്. മുസ്ലിം മത വിഭാഗത്തിലെ ആളുകളാണ് പ്രധാനമായും മാപ്പിളമാരില്‍ ഉള്ളതെന്നതിനാല്‍ മുസ്ലിം സാങ്കേതിക പദങ്ങളാല്‍ സമ്പുഷ്ടമാണ് മാപ്പിളപ്പാട്ടുകള്‍. കേള്‍ക്കുമ്പോള്‍ തന്നെ “ആ, ഇതു മാപ്പിളപ്പാട്ടാണല്ലോ” എന്നു തിരിച്ചറിയും വിധം ഒരു പ്രത്യേകത ഇവകള്‍ക്കുണ്ട്. ആ പ്രത്യേകത അതിന്റെ ഈണത്തിലാണോ ശ്രുതിയിലാണോ വരികളിലാണൊ എന്തിലാണെന്ന് പറയാന്‍ പറ്റില്ലെന്നു മാത്രം. മാപ്പിളപ്പാട്ടിന്റെ മഹാരദന്മാരാണ് മോയീന്‍കുട്ടി ,എരഞ്ഞാലി മൂസ, കണ്ണുര്‍ സലിം,കണ്ണുര്‍ ഷെരിഫ് തുടങ്ങിയവര്‍.