മിന്നാമിനുങ്ങ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിന്നാമിനുങ്ങ് (മിന്നാമിന്നി- Glow-worm) പറക്കുന്ന ഒരു ഷഡ്‌പദമാണ്‍. ആണിനും പെണ്ണിനും ചിറകുകളുണ്ട്. തേനാണ് സാധാരണ ഭക്ഷണം. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവയെ കൂടുതല്‍ കാണപ്പെടുന്നത്. കൂടെ കൂടെയാണിവ പ്രകാശം വിതറുന്നത്. ആണും പെണ്ണും പരസ്പരം ആകര്‍ഷിക്കുന്നതിനു വേണ്ടിയാണ്‍ മിന്നാമിനുങ്ങുകള്‍ പ്രകാശം പരത്തുന്നതെന്നു് പറയപ്പെടുന്നു. അതല്ല, പക്ഷികളെയും മറ്റും പേടിപ്പിച്ച് അവയുടെ ആക്രമണം ഒഴിവാക്കാനാണീ തന്ത്രമെന്നും പറയപ്പെടുന്നു.
വയറിന്റെ അടിയില്‍ നിന്നുമാണവ പ്രകാശം പരത്തുന്നത്. ലൂസിഫെറിന് (Luciferin), ലൂസിഫെറേസ്(Luciferase) എന്നീ രണ്ട് രാസവസ്തുക്കള്‍ അവയുടെ വയറിന്റെ അടിയില്‍ ഉണ്ട്. ലൂസിഫെറിന്‍ ഓക്സിജനുമായി യോജിച്ച് പ്രകാശമുണ്ടാകുന്നു. ഈ സംയോജനത്തിന്‍ ഒരു രാസത്വകരമായി ലൂസിഫെറേസ് പ്രവര്‍ത്തിക്കുന്നു. ഇങ്ങനെ പ്രകാശമുണ്ടാക്കുന്നതിന്‍ ജൈവപ്രഭ (Bio-Luminescence) എന്ന് പറയുന്നു. മിന്നാമിനുങ്ങിന്റെ വെട്ടം മഞ്ഞയോ ഓറഞ്ചോ ആണ്‍. ഈ വെട്ടം ശാസ്ത്രകാരന്മാരിന്ന് പരീക്ഷണശാലകളില്‍ ഉണ്ടാക്കാറുണ്ടത്രേ!