മീന്‍കുന്ന് ബീച്ച്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ മനോഹരമായ ഒരു കടല്‍ത്തീരമാണ് മീങ്കുന്ന് ബീച്ച്. സ്വര്‍ണ്ണനിറത്തിലുള്ള മണല്‍ത്തരികളും തെങ്ങിന്‍തോപ്പുകളുമുള്ള ഇവിടം ഒരു പ്രധാന വിനോദസഞ്ചാര ആകര്‍ഷണമാണ്. മീന്‍, കുന്ന് എന്നീ മലയാള പദങ്ങള്‍ ചേര്‍ന്നാണ് മീങ്കുന്ന് എന്ന പേര് ഉണ്ടായത്.
കണ്ണൂര്‍ ജില്ലാ തലസ്ഥാനത്തുനിന്നും 10 കിലോമീറ്റര്‍ അകലെയാണ് ഈ കടല്‍ത്തീരം. അഴീക്കോട് ഗ്രാമത്തിലാണ് ഈ കടല്‍ത്തീരം.
കണ്ണൂര്‍ പട്ടണത്തില്‍ നിന്ന് 2 കിലോമീറ്റര്‍ അകലെയുള്ള പയ്യമ്പലം ബീച്ചിന്റെ ഭാഗമാണ് മീങ്കുന്ന് ബീച്ച്.