മൂന്നാര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൂന്നാര്‍ | |
വിക്കിമാപ്പിയ -- 10.0992° N 77.0672° E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി |
ഭരണസ്ഥാപനങ്ങള്‍ | |
' | |
വിസ്തീര്‍ണ്ണം | ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകള്‍ • തപാല്‍ • ടെലിഫോണ്‍ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകര്ഷണങ്ങള് |
ഇടുക്കി ജില്ലയുടെ ഭാഗമായ ഒരു ചെറിയ പട്ടണമാണ് മൂന്നാര്‍ . മൂന്നാര്‍ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. മൂന്നാര്‍ പട്ടണവും വിനോദസഞ്ചാരകേന്ദ്രങ്ങളും മൂന്നാര്‍ എന്നാണ് അറിയപ്പെടുന്നത്. മുതിരപ്പുഴ, ചന്തുവരായി, കുണ്ടല എന്നീ മൂന്നു നദികളുടെ സംഗമസ്ഥലമാണ് മൂന്നാര്‍ .
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് തേയിലക്കൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ് മൂന്നാര്‍ . ആദ്യകാലത്ത് തമിഴ്നാട്ടുകാരും ചുരുക്കം മലയാളികളും മാത്രമാണ് അവിടെ താമസിച്ചിരുന്നത്. ഇവരെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളായി കൊണ്ടുവന്നതാണ്. തോട്ടങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും മാനേജര്‍മാരുമെല്ലാം ബ്രിട്ടീഷുകാരായിരുന്നു. അവര്‍ക്കു താമസിക്കാനായി അക്കാലത്ത് പണിത കുറെ ബംഗ്ലാവുകളും മൂന്നാറില്‍ ഉണ്ട്. സായ്പന്മാരെ വളരെയധികം ആകര്‍ഷിച്ച ഒരു പ്രദേശമാണ് മൂന്നാര്‍ . 2000 ത്തില്‍ കേരളസര്‍ക്കാര്‍ മൂന്നാറിനെ ഒരു വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചു.
[തിരുത്തുക] ഭൂപ്രകൃതിയും കാലാവസ്ഥയും
സമുദ്രനിരപ്പില്‍ നിന്നും ഏകദേശം1600-1800 മീറ്റര്‍ ഉയരത്തിലാണ് മൂന്നാര്‍ സ്ഥിതിചെയ്യുന്നത്. സാധാരണനിലയില്‍ 22 °C നും 38 °C നും ഇടയ്കാണ് അവിടുത്തെ താപനില. ആഗസ്റ്റ് തൊട്ട് മാര്‍ച്ച് വരെയുള്ള കാലയളവിലാണ് വിനോദസഞ്ചാരികള്‍ കൂടുതല്‍ . ഇരവികുളം നാഷനല്‍ പാര്‍ക്ക് മൂന്നാറിനടുത്താണ്.