യക്ഷഗാനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യയിലെ കര്‍ണാടക സംസ്ഥാനത്തിലെ ഒരു നാടോടി കലാരൂപമാണ് യക്ഷഗാനം. കര്‍ണാടകത്തിലെ തീരപ്രദേശങ്ങളാണ് യക്ഷഗാനത്തിന്റെ കേന്ദ്രം. ഉത്തര കന്നഡ, ശിമോഗ, ഉഡുപ്പി, ദക്ഷിണ കന്നഡ, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ യക്ഷഗാനം പ്രചാരത്തിലുണ്ട്. വൈഷ്ണവഭക്തിയാണ് മുഖ്യപ്രചോദനം.ഭക്തിയും മതാചാര്‍ങ്ങളും സാധാരണക്കാരിലേക്കു പകരുന്ന കലാമാധ്യമമായാണ് യക്ഷഗാനം പ്രചാരം നേടിയത്. നാനൂറോളം വര്‍ഷത്തെ പഴക്കം ഈ നൃത്തരുപത്തിനുണ്ട്. നൃത്തവും അഭിനയവും സാഹത്യവും സംഗീതവുമെല്ലാം ചേര്‍ന്ന യക്ഷഗാനം [[കാസര്‍ഗോഡ്|കാസര്‍ഗോഡു മുതല്‍ വടക്കോട്ടുള്ള കൊങ്കണ്‍ തീരങ്ങളില്‍ ചിലേടത്താണ് ഇപ്പോഴുമുള്ളത്.
നിറപ്പകിട്ടാര്‍ന്ന വേഷങ്ങള്‍ അണിഞ്ഞ കലാകാരന്മാര്‍ പല കഥാപാത്രങ്ങളെയും നൃത്തരൂപത്തില്‍ അവതരിപ്പിക്കുന്നു. പാരമ്പര്യമനുസരിച്ച് യക്ഷഗാനം രാത്രി മുഴുവന്‍ നീണ്ടുനില്‍ക്കും. തുളുവിലും കന്നഡയിലും ആട്ടം എന്നും യക്ഷഗാനം അറിയപ്പെടുന്നു.
സന്ധ്യക്ക് ചെണ്ട മുഴക്കിയാണ് യക്ഷഗാനം ആരംഭികുക. യക്ഷഗാനം ആരംഭിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുന്‍പേ തന്നെ ചെണ്ടയടി തുടങ്ങുന്നു. നിറപ്പകിട്ടാര്‍ന്ന വേഷങ്ങളണിഞ്ഞ നടന്മാര്‍ തങ്ങളുടെ മുഖത്ത് തനിയേ ചായം അടിക്കുന്നു. ഹിന്ദു ഇതിഹാസങ്ങളില്‍ നിന്നും പുരാണങ്ങളില്‍ നിന്നും ഏതെങ്കിലും കഥയാണ് സാധാരണയായി യക്ഷഗാനമായി അവതരിപ്പിക്കുക. ഒരു അവതാരകന്‍ കഥ ഒരു പാട്ടുപോലെ പാടുന്നു. ഇതിനൊപ്പിച്ച് വാദ്യക്കാര്‍ തനതായ വാദ്യങ്ങള്‍ മുഴക്കുന്നു. നടന്മാര്‍ താളത്തിനൊപ്പിച്ച് നൃത്തംചെയ്യുന്നു. നൃത്തം ചെയ്ത് നടന്മാര്‍ കഥ അവതരിപ്പിക്കുന്നു. പ്രകടനത്തിനിടയ്ക്ക് നടന്മാര്‍ വളരെ കുറച്ചേ സംസാരിക്കുന്നുള്ളൂ.