Talk:യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എനിക്ക് ഒട്ടും അറിയാത്ത കാര്യങ്ങളാണ് ഇത് എന്ന് ആമുഖമായിത്തന്നെ പറയട്ടെ. ഇത് കേരളത്തില്‍ മാത്രമുള്ള സഭ എന്ന നിലക്ക് തലവനും, പ്രാദേശിക തലവനും തമ്മിലുള്ള വ്യത്യാസം എന്താണ്?--Vssun 06:25, 2 ജനുവരി 2007 (UTC)
ഇത് കേരളത്തില്‍ മാത്രമുള്ള സഭയാല്ലിത്. മദ്ധ്യപൌരസ്ഥ്യദേശത്തും ഏറെ ആളുകളുള്ള ഒരു സഭയുടെ ഇന്ത്യയില്ലെ ഭാഗം ആണിത്. --ലിജു മൂലയില്‍ 19:11, 2 ജനുവരി 2007 (UTC)
- ആഗോള സുറിയാനി ഓര്‍ത്തഡോക്സ് സഭയല്ലേ ലോകം മുഴുവനും ഉള്ളത്. മലങ്കര സഭ കേരളത്തില്‍ മാത്രമല്ലേ ഉള്ളൂ? സംശയമാണ്.--Vssun 19:54, 2 ജനുവരി 2007 (UTC)
മാല്യേങ്കര എന്ന സ്ഥലപ്പേരില്‍ നിന്നാണ് മലങ്കരയുണ്ടായതെന്നും കേട്ടിട്ടുണ്ട്.. അതിനെക്കുറിച്ച് --Vssun 19:55, 2 ജനുവരി 2007 (UTC)
ആഗോള സുറിയാനി സഭയുടെ ഭാഗമാണ് ഈ സഭ. അല്ലാതെ മറ്റൊരു പ്രത്യേക സഭയല്ല. പിന്നെ മലങ്കര എങനെ ഉണ്ടായി എന്നതിനെക്കുറിച്ച് പല അഭിപ്രായങളുണ്ട്. അത് മാലിയേങ്കരയില്‍ നിന്ന് ഉണ്ടായി എന്നും മലയും കരയും ചേര്‍ന്ന് ഉണ്ടായി എന്നും ഞാന്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. ലിജു മൂലയില്‍ 20:13, 2 ജനുവരി 2007 (UTC)
- നന്ദി ലിജു..--Vssun 20:17, 2 ജനുവരി 2007 (UTC)
ഉള്ളടക്കം |
[തിരുത്തുക] ഏറ്റവും ആദ്യം ക്രിസ്ത്യാനികളായ
കേരളത്തിലെ ഏറ്റവും ആദ്യം ക്രിസ്ത്യാനികളായ മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ പാരമ്പര്യത്തിലുള്ള ഒരു സഭയാണ് മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭ.
ഈ വാചകം വ്യക്തമല്ലല്ലോ് എന്താണ് ഇതു കൊണ്ട് ഉദ്ദ്ദേശിക്കുന്നത്. --Shiju Alex 05:46, 7 മാര്‍ച്ച് 2007 (UTC)
ആദ്യം പരിവര്‍ത്തനപ്പെട്ടവരുടെ പാരമ്പര്യത്തില്‍ പെട്ട ഒരു സഭ എന്ന്. ലിജു മൂലയില്‍ 16:41, 10 മാര്‍ച്ച് 2007 (UTC)
മാര്‍ത്തോമാ ക്രിസ്ത്യാനി എന്നു പറഞ്ഞാല്‍ തന്നെ അതു വ്യക്തമല്ലേ. ഇതിനെ കുറിച്ച് ഒരു സംവാദം തന്നെ ഇംഗ്ലീഷ് വിക്കിയില്‍ നറന്നിട്ടുണ്ടെന്നു തോന്നുന്നു--Shiju Alex 16:51, 10 മാര്‍ച്ച് 2007 (UTC)
മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ ആരെന്ന് അറിയാത്തവര്‍ ഉണ്ടാകില്ലേ ഷിജു. അപ്പോള്‍ അവര്‍ക്ക് മനസ്സിലാവാനായിട്ട് കൊടുത്തു എന്നേ ഉള്ളൂ. ലിജു മൂലയില്‍ 18:55, 10 മാര്‍ച്ച് 2007 (UTC)
ലോകത്തിലെ പുരാതന ക്രൈസ്തവ സമൂഹമായ കേരളത്തിലെ മാര്‍ത്തോമാ നസ്രാണി പാരമ്പര്യത്തിലുള്ള ഒരു സഭയാണ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്നാക്കുകയല്ലേ നല്ലതു്.--എബി ജോന്‍ വന്‍നിലം 09:00, 24 മാര്‍ച്ച് 2007 (UTC)എബി ജോന്‍ വന്‍നിലം
[തിരുത്തുക] അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പ്രാദേശിക ഘടകം
മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭ എന്ന പേരു് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ എന്ന ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പേരുകളിലൊന്നായി ഉപയോഗത്തിലുള്ളതാണു് .ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയുടെ 1965-ലെ ആഡിസ് അബാബ സുന്നഹദോസു് രേഖകള്‍ അതിന്റെ ആധികാരികതയുറപ്പിയ്ക്കുന്നു.
1975 മുതല്‍ 1995-ലെ ഭാരത സുപ്രീംകോടതി വിധി പ്രാബല്യത്തിലാകുന്നതുവരെ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭ എന്ന പേരു് പാത്രിയര്‍ക്കീസ് കക്ഷി അവകാശപ്പെട്ടിരുന്നു. 1995-ലെ സുപ്രീം കോടതി വിധി പ്രാബല്യത്തിലായതോടെ നിയമപരമായി മലങ്കര സഭയിലെ രണ്ടുകക്ഷികളും ഒന്നായിത്തീര്ന്നു.അതില്‍ താല്പര്യമില്ലാത്തവര്‍ പുറത്തു് പോയി 2002 ജൂലൈയില്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്കു് സമാന്തരമായി അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ കീഴില്‍ ഒരു അതിരൂപതയായി യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്ന പേരില്‍ പുതിയ സഭയുണ്ടാക്കി. ഈ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയും അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസ് നേരിട്ടു് ഭരിയ്കകുന്ന സിംഹാസനപ്പള്ളികളും പൌരസ്ത്യ സുവിശേഷ സമാജം,ക്നാനായ അതിരൂപത,വിശാല ഇന്ത്യന്‍ അതിരൂപത തുടങ്ങിയവയും ചേര്‍ന്നതാണു് അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പ്രാദേശിക ഘടകം.
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്ന അതിരൂപത, അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ കേരള പ്രാദേശിക ഘടകത്തിന്റെ ഭാഗമാണെങ്കിലും അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ കേരള പ്രാദേശിക ഘടകത്തെ അതു് മുഴുവനായി ഉള്‍ക്കൊള്ളുന്നില്ല. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മാത്രം കാതോലിക്കയാണു്; അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ കേരള പ്രാദേശിക ഘടകത്തിന്റെ മേല്‍ അദ്ദേഹത്തിനു് പൊതുവായ അധികാരമില്ല.
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ രൂപവല്ക്കരണം അംഗീകരിച്ചുകൊണ്ടുള്ള പാത്രിയര്‍ക്കീസിന്റെ കല്പനയും ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കാതോലിക്കയായി നിയമിച്ചുകൊണ്ടുള്ള സ്താത്തിക്കോനും ശ്രദ്ധിച്ചിരുന്നുവെങ്കില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെ തെറ്റായി മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയെന്നു് ലിജു വിളിയ്ക്കുമായിരുന്നില്ല.--എബി ജോന്‍ വന്‍നിലം 09:00, 24 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] മറുപടി
സുഹ്രുത്തേ, ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ മറ്റൊരു പേര് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ എന്നാണ്, അല്ലാതെ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭ എന്നല്ല. പിന്നെ ഒരിക്കല്‍ കൂടി ഞാന്‍ ആവര്‍ത്തിക്കട്ടെ 2002ഇല്‍ പുതിയ സഭ ഉണ്ടാക്കിയില്ല. ആ തെറ്റിദ്ധാരണ(അതോ തെറ്റിച്ച് ധരിക്കുന്നതോ എന്തായാലും) മാറ്റുക. പുതിയ ഭരണഘടന ഉണ്ടാക്കുകയായിരുന്നു. പിന്നെ 1995-ഇലെ വിധിപ്രകാരം പറയാന്‍ ആണെങ്കില്‍ ഇന്ത്യന്‍ ഓര്‍ത്തൊഡോക്സ് സഭ എന്നൊന്നില്ല കാരണം കേരളത്തില്‍ പാത്രിയര്‍ക്കീസിനു കീഴില്‍ ഉള്ള ഒരു സഭയെ ഉള്ളു. അത് പാത്രിയര്‍ക്കീസ് അംഗീകരിക്കുന്ന, അദ്ദേഹം തലവാനായിട്ടുള്ള മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയാണ്. പിന്നെ പേര്‍ ഔദ്യോഗികമായി അങ്ങനെ ആകാന്‍ കാരണം താങ്കള്‍ പറഞ്ഞത് തന്നെയാണ്. ഞങ്ങള്‍ കഷ്ടപ്പെട്ട് ഇനി പള്ളീകള്‍ പണിതാലും അതെല്ലാം നിങ്ങളുടെതാണ് എന്ന് പറഞ്ഞ് മനോരമയുടെയും മൊത്തമൂറ്റിന്റെയും(മുത്തുറ്റ്) ഒക്കെ ബലത്തില്‍ അത് നിങ്ങള്‍ കയ്യേറും.
ഒരിക്കല്‍ കൂടി ഞാന്‍ പറയട്ടെ ഇങ്ങനെ ഒരു തര്‍ക്കത്തിലേക്ക് എന്നെ വലിച്ചിഴക്കരുത്. താല്പര്യം ഇല്ലാഞ്ഞിട്ടല്ല പക്ഷെ അത് വിക്കിയില്‍ വേണ്ട എന്ന് കരുതി തന്നെയാണ്. അത് എനിക്കോ നിങ്ങള്‍ക്കോ വേണ്ടി അല്ല. വിക്കിക്കു വേണ്ടി. ദയവായി. താങ്കള്‍ താങ്കളുടെ സഭയെപ്പറ്റിയും ലേഖനം തുടങ്ങുക. എല്ലാ സഹായവും ഞാന്‍ ചെയ്യാം. ഞാന്‍ അത് ചെയ്യാഞ്ഞത് ഞാന്‍ എഴുതിയാല്‍ അതിന് നിഷ്പക്ഷതയുടെ മുഖംമൂടി കാണില്ല എന്നതുകൊണ്ട് മാത്രമാണ്.
ഞാന്‍ പറഞ്ഞതില്‍ എന്തിലെങ്കിലും വിഷമം ആയെങ്കില്‍ ക്ഷമിക്കുക. ഈ വിഷയം വിക്കിയില്‍ വരില്ല എന്ന് പ്രാര്‍ത്ഥിച്ചിരുന്നു. നടന്നില്ല.
ലിജു മൂലയില്‍ 21:39, 24 മാര്‍ച്ച് 2007 (UTC)
ബാവാകക്ഷിയും മെത്രാന്‍ കക്ഷിയും തമ്മിലുള്ള തര്‍ക്കത്തില്‍ മലയാളം വിക്കിക്കു താല്‍പര്യം ഇല്ല. അതിനാല്‍ തല്‍ക്കാലം ഇംഗ്ലീഷ് വിക്കിയില്‍ല്‍ പിന്‍തുടരുന്ന രീതി തന്നെ ഇവിടേയും തുടര്‍ന്നാല്‍ മതി. യാക്കോബായ, ഓര്‍ത്തോഡോക്സ് എന്ന രണ്ടു വിഭാഗങ്ങള്‍ ഉണ്ടെന്നേ സാധാരണക്കാര്‍ക്ക് അറിയൂ. അണ്ടിയാണോ മാങ്ങയാണോ മൂത്തത് എന്ന തര്‍ക്കം ഇപ്പോഴൊന്നും അവസാനിക്കുവാനും പോകുന്നില്ല. അതിനാല്‍ തല്‍ക്കാലം ഇംഗ്ലീഷ് വിക്കി പിന്‍തുടരുക.--Shiju Alex 04:02, 26 മാര്‍ച്ച് 2007 (UTC)
മുന്‍പ് ഞാന്‍ വ്യക്തമാക്കിയപോലെ എനിക്കും ഒട്ടും ആഗ്രഹം ഇല്ലായിരുന്നു. ഇപ്പോഴും ഇല്ല.ഞാന്‍ ഈ വിഷയത്തില്‍ ഈ രണ്ട് സഭകളും രണ്ട് വഴിക്കു പോകണം എന്ന് ആഗ്രഹം ഉള്ള ആളാണ്. ഞങ്ങളുടെ സമുദായത്തെ കാര്‍ന്ന് തിന്നുന്ന കാന്‍സര്‍ ആണിത്. മുന്‍പ് എന്റെ ബ്ലോഗില്‍ വ്യക്തമാക്കിയ പോലെ സുറിയാനി ക്രിസ്ത്യാനിയുടെ വില കളയുന്ന ഒന്ന്. പക്ഷെ എന്റെ സഭയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തിയാല്‍ എനിക്ക് കേട്ടിരിക്കാനാവില്ല. എന്റെ നയം ഞാന്‍ വ്യക്തമാക്കും അത്രമാത്രം. സസ്നേഹം ലിജു മൂലയില്‍ 04:11, 26 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] എതിരാളി സഭയുടെ പേരു
ലിജുകുട്ടാ
നിങ്ങളുടെ എതിരാളി സഭയുടെ പേരു എന്താണ് എന്ന് ഒന്ന് അറിഞ്ഞാല്‍ കൊള്ളാം. :)
ഓര്‍ത്തോഡോക്സ്, മലങ്കര, സുറിയാനി, യാക്കോബായാ തുടങ്ങി ഇതുമായി ബന്ധപ്പെട്ടു വരാവുന്ന എല്ലാ കോംബിനേഷനിലും ഇപ്പോള്‍ ലിജു പേജുകള്‍ ഉണ്ടാക്കി വിവിധ ലേഖനങ്ങളുമായി ആയി ബന്ധിപ്പിച്ചു കഴിഞ്ഞു. ഇനി മറ്റവര്‍ വരുമ്പോള്‍ പേരിന്റെ കാര്യത്തിലും കൂടി അടിയാകും. യാക്കോബായ, ഓര്‍ത്തോഡോക്സ് എന്ന രണ്ട് സഭകള്‍ ഉണ്ടെന്ന് എനിക്ക് അറിയൂ. --Shiju Alex 03:28, 28 മാര്‍ച്ച് 2007 (UTC)
യേശു ജീവിച്ചിരുന്നെങ്കില്‍ തന്റ്റെ പേരില്‍ ഇത്രയും സഭകള്‍ കണ്ടാല്‍ അദ്ദേഹം കുഴഞ്ഞു പോയേനേ എന്നാണ് എനിക്ക് തോന്നുന്നത്. സഭകള്‍ ഉണ്ടാക്കുന്നതിലും തല്ലു കൂടുന്നതിലും പ്രത്യേകം ശ്രദ്ധ വയ്ക്കാന്‍ അദ്ദേഹം പറഞ്ഞിരുന്നോ ആവോ. എന്താണ് ഉദ്ദേശിച്ചത് അത് നടക്കാതെ പോകുന്നോ>? മേല്‍ പറഞ്ഞത് എന്റെ മനസ്സിന്‍റെ വിഷമം കൊണ്ട് പറഞ്ഞതാണ് ആരെയും വ്യക്തി പരമായ മുറിവേല്‍പ്പിക്കാനല്ല.
പിന്നെ ലിജു. ഗ്രന്ഥങ്ങളുടെ പബ്ലീഷര്‍, വര്‍ഷം, സ്ഥലം പേജ് നമ്പര്‍ എന്നിവ നല്‍കണം. എന്നാലേ റഫറന്‍സ് പൂര്‍ണ്ണമാവൂ. വെബ് സൈറ്റ് റഫറന്‍സ് കൊടുക്കുമ്പോള്‍ അത് ശേഖരിച്ച തിയ്യതിയും വയ്ക്കണം.--ചള്ളിയാന്‍ 03:38, 28 മാര്‍ച്ച് 2007 (UTC)
ഷിജുവേട്ടാ,
“എതിരാളി സഭ” ഹഹ കൊള്ളാം നല്ല പ്രയോഗം. എന്നാല്‍ ഷിജുവേട്ടന്‍ കരുതുന്ന പോലെയല്ല, എനിക്ക് രണ്ട് സഭകളിലും അടുത്ത ബന്ധുക്കളും സുഹ്രുത്തുക്കളും ഒക്കെ ഉണ്ട്. അതിലൊക്കെ ഉപരി ഈ പ്രശ്നങ്ങളാല്‍ വിഷമിക്കുന്നത് ക്രിസ്തുവാണ് എന്നും എനിക്ക് അറിയാം. അതിനാല്‍ എനിക്ക് അങ്ങനെ എതിരാളി ചിന്താഗതി ഇല്ല. പക്ഷെ വ്യക്തമാക്കേണ്ട് കാര്യങ്ങള്‍ ഞാന്‍ വ്യക്തമാക്കും അത്ര മാത്രം. അത് ഈ വിഷയത്തില്‍ മാത്രമല്ല ഏത് വിഷയത്തിലും.
ഓര്‍ത്തഡോക്സ് എന്ന കേരളത്തില്‍ ഉപയോഗിക്കുന്ന പ്രയോഗം അല്ല സാര്‍വ്വത്രികമായി ഉപയോഗിക്കപ്പെടുന്നത്.(അതിന് നമുക്ക് ഒരു നാനര്‍ത്ഥം താള്‍ തുടങ്ങാവുന്നതാണ്) ഓര്‍ത്തഡോക്സ് എന്നാല്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയും ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയും ഒക്കെ അടങ്ങുന്ന ഒരു വലിയ സഭാ വിഭാഗത്തിന്റെ പേര്‍ ആണ്. അത് ഞാന്‍ ഓര്‍ത്തഡോക്സ് സഭകള്‍ എന്ന ലേഖനത്തില്‍ കൊടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇംഗ്ലിഷ് വിക്കി കാണുക. (ഈ ലിസ്റ്റില്‍ ഉള്ള സഭകള്‍ എല്ലാം ഓര്‍ത്തഡോക്സ് ആണ്, അല്ലാതെ ഓര്‍ത്തഡോക്സ് സിറിയന്‍ സഭയ്ക്കുറിച്ചല്ല. അല്ലാതെ ഞാന്‍ എന്റെ സഭക്ക് പബ്ലിസിറ്റി കൂട്ടാന്‍ ഇറങ്ങിയതല്ല.)
ഞാന്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ലേഖനങ്ങള്‍ എഴുതാഞ്ഞത് വിരോധമോ ഒന്നും കൊണ്ടല്ല. ഞാന്‍ എഴുതിയാല്‍ അത് നിഷ്പക്ഷമായി തോന്നില്ല എന്നതു കൊണ്ടും അത് ഞാന്‍ എഴുതുന്നത് ശരിയല്ല എന്നതു കൊണ്ടും അതിനാല്‍ ഒരു പ്രശ്നം വിക്കിയില്‍ വേണ്ട എന്നത് കൊണ്ടും ആണ്.
പിന്നെ ഞാന്‍ നിഷ്പക്ഷത പാലിക്കുവാന്‍ കഴിവത് ശ്രമിക്കുന്നുണ്ട്.(ഇല്ല എന്ന് തോന്നുന്നെങ്കില്‍ ക്ഷമിക്കാതെ ഒന്ന് ശാസിക്കുക) ഞാന്‍ യാക്കോബായ, മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭ, സുറിയാനി ഓര്‍ത്തഡോക്സ് സഭ എന്നീ പേരുകള്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളു. അത് ഒക്കെ തന്നെ യാക്കോബായ സഭ ഉപയോഗിക്കുന്ന പേരുകള്‍ ആണ്. ഇംഗ്ലിഷ് വിക്കി പരിശോധീക്കുക.
http://en.wikipedia.org/wiki/Syriac_Orthodox_Church http://en.wikipedia.org/wiki/Malankara_Syriac_Orthodox_Church http://en.wikipedia.org/wiki/Oriental_Orthodox_Church
പിന്നെ സഭയുടെ പേരില്‍ ഒരു തര്‍ക്കം ഇവിടെ ഉണ്ടായല്ലോ, ഈ ഗൂഗിള്‍ സെര്‍ച്ച് ഒന്ന് പരിശോധിക്കു. http://www.google.com/search?q=Malankara+Syriac+Orthodox+Church ഇതില്‍ വരുന്ന കൂടുതലും യാക്കോബായ സഭയുടേതാണ്, മറിച്ച് വരുന്നതാകട്ടെ ഓര്‍ത്തഡോക്സ് സിറിയന്‍ എന്ന് തിരിച്ചാണ് വന്നിരിക്കുന്നതും. ലിജു മൂലയില്‍ 08:52, 28 മാര്‍ച്ച് 2007 (UTC)
ചള്ളിയാനേ താങ്കള്‍ പറഞ്ഞത് ശരിയാണ്. പുറത്ത് നിന്ന് ഒരാള്‍ നോക്കുമ്പോള്‍ ഇത് വളരെ നീചമാണ് എന്ന് തോന്നുമായിരിക്കും, അത് ഒരു പരിധി വരെ ശരിയും ആയിരിക്കും, പക്ഷെ ഞങ്ങള്‍ സഭാംഗങ്ങള്‍ക്ക് ഇത് നൂറ്റാണ്ടുകളായി ഞങ്ങളുടെ പൂര്‍വ്വ പിതാക്കള്‍ പകര്‍ന്ന് തന്നവയാണ് ഈ പാരമ്പര്യങ്ങള്‍, പോര്‍ത്തുഗീസുകാരന്റെ പിഢയും കല്ലില്‍ കെട്ടി കടലില്‍ താഴ്ക്കലും സഹിച്ചതാണവര്‍. നൂറ്റാണ്ടുകളുടെ പാരമ്പര്യത്തില്‍ നിന്നവരെ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് പുത്തന്‍ കൂറുകാര്‍ ആക്കിയതും ക്ഷമിച്ചവരാണവര്‍. അതൊക്കെ അവര്‍ ക്ഷമിച്ചത് നല്ലൊരു നാളേക്ക് വേണ്ടിയാണ്, ഞാനും ആ നല്ല നാളേക്ക് വേണ്ടി നോക്കിപ്പാര്‍ത്തിരിക്കുന്നു.
പിന്നെ റഫറന്‍സ് ശരിയാക്കാം എന്ന് വിശ്വസിക്കുന്നു, ഇനിയുള്ളതും ശ്രദ്ധിക്കാം. ചിലത് എന്റെ കൈവശം ഇല്ലാത്ത ഗ്രന്ഥങ്ങളുടെ റെഫറെന്‍സുകളുണ്ട്, അവ ശരിയാക്കി എടുക്കാന്‍ അല്പം താമസിക്കും. ക്ഷമിക്കണം.
ലിജു മൂലയില്‍ 08:52, 28 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ
ലിജൂ,
നിര്‍ഭാഗ്യകരമെന്നു് പറയട്ടെ, താങ്കള്‍ കരുതിയതു് പോലെയല്ല ഞാന്‍ ചിന്തിച്ചതു്. ഞാനെഴുതിയതു് വൈകാരികമായി കാണേണ്ട.വിവാദത്തിനോ തര്‍ക്കത്തിനോ ഞാനില്ല; ഇവിടെയുമില്ല, സ്വകാര്യവേദിയിലുമില്ല.
പൊതുസമൂഹത്തിനു് പഠനാവശ്യത്തിലേയ്ക്കു് വസ്തുതകളാണാവശ്യം. വിജ്ഞാനകോശം ആധികാരിക വിവരങ്ങളുടെ സമാഹാരമായിരിയ്ക്കണം.സന്തുലിതവും നിസംഗവുമായ വിവരണം ലേഖനത്തിനു് വിശ്വസനീയത നല്കും.അവിടെ അവകാശവാദങ്ങള്‍ക്കു് പ്രസക്തിയില്ല.
ഇനി ഞാന്‍ ആധാരമാക്കിയരേഖകളുടെ പ്രസക്തഭാഗം ചുവടെ ഉദ്ധരിക്കാം :- E 149/02നമ്പരായി July 5, 2002നു് SYRIAN ORTHODOX PATRIARCHATE OF ANTIOCH & ALL THE EASTഎന്നുള്ള ലെറ്റര്‍ ഹെഡ്ഡില്‍ മാര്‍ ഇഗ്നാത്തിയോസ് സേവേറിയോസ് സാക്കാ പ്രഥമന്‍ പാത്രിയര്‍ക്കീസ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ രൂപവല്ക്കരണം അംഗീകരിച്ചുകൊണ്ടു് പുറപ്പെടുവിച്ച കല്പനയുടെ ഉള്ളടക്കം:- Apostolic Benediction to our beloved Metropolitans Their Graces Mor Dionosius Thomas the Catholicose Designate, Mor Philaxinose Yuhanon, Mor Themotheos Thomas, Mor Gregorios Joseph, Mor Ivanios Mathews and Mor Koorilose Markose, Kerala, India. According to your request, we hereby accept and appoint you all to the Jacobite Syrian Christian Church, which is established under us. We hope that you all will work hard with our faithful there to upkeep the ancient faith and traditions of our Holy Apostolic Church. We extend our Apostolic Blessings to you all. May the grace of God be with you.
(2)ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കാതോലിക്കയായി നിയമിച്ചുകൊണ്ടുള്ള സ്താത്തിക്കോന്റെ(നിയമനപത്രം) ഒന്നാം താളിന്റെ ഉള്ളടക്കം:-No.E l60/02
Apostolic Benediction to our beloved Metropolitans, Venerable Corepiscopos, Esteemed Priests, Reverend Deacons and Respected Faithful of our Jacobite Syrian Christian Church, India. With immense pleasure we inform you the following: Our Jacobite Syrian Christian Association in India at it's General Meeting held on July 6, 2002 unanimously resolved to request us to consecrate and appoint our beloved Metropolitan His Eminence Bar Regesh Mor Dionysius Thomas as Catholicose for the churches which are members of this Association. The Regional Synod of our Jacobite Syrian Christian Church there also endorsed this resolution of the Association and requested us that the wish of our people in India may please be granted. We considered the matter prayerfully and informed all our beloved Metropolitans who are members of our Holy Universal Synod. Majority of Metropolitans gave us their opinion agreeing to the consecration of His Eminence Mor Dionysius Thomas as Catholicose. On July 26, 2002 during the Holy Qurbana celebrated by us at our St. Peter's and St. Paul's Patriarchal Cathedral at the St. Aphrem Monastery, Marrat Seydnaya, Damascus, Syria, we consecrated His Eminence Mor Dionysios Thomas as the Catholicose of our Jacobite Syrian Christian Church in India. By our mediation, the Holy Spirit called him "Baslios", Many Metropolitans, Priests, Monks, Deacons and the faithful from several places around the world attended this consecration ceremony. Their Eminences the Metropolitans who shared with us in this consecration have put their names and signatures below. Our self, other Fathers and all other Clergy and people with one accord proclaimed aloud "OXIOS" for Mor Baselios Thomas I to be the Catholicose of our Jacobite Syrian Christian Church in India.
സ്നേഹപൂര്‍വം,--എബി ജോന്‍ വന്‍നിലം 11:20, 28 മാര്‍ച്ച് 2007 (UTC)
താങ്കള്‍ പറഞ്ഞതാണ് ശരി. ഞാന്‍ തലക്കെട്ട് മാറ്റുന്നു. പക്ഷെ ഈ പേര് റീഡയറക്ട് കിടക്കട്ടെ. ലിജു മൂലയില്‍ 15:22, 28 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] രണ്ടു തലക്കെട്ടുകള്‍ ഒഴിവാക്കി
മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭ എന്ന ലേഖനത്തില്‍ റോമന്‍ കത്തോലിക്കാ വിശ്വാസം കേരളത്തില്‍ പ്രൊട്ടസ്റ്റന്റ് വിശ്വാസം കേരളത്തില്‍ എന്നീ തലക്കെട്ടുകള്‍ അനാവശ്യമാണ്. ലേഖനം കാടും കൊടുംകാടും കയറരുതല്ലോ. അവ ഒഴിവാക്കുന്നു.മന്‍ജിത് കൈനി 14:16, 28 മാര്‍ച്ച് 2007 (UTC)