രണ്ടാം ലോകമഹായുദ്ധം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രണ്ടാം ലോകമഹായുദ്ധം 1939-1945 വരെയുലള്ള കാലത്തു ആഗോളതലത്തിലല്‍ സഖ്യകക്ഷികളും അച്ചുതണ്ടുശക്തികളും തമ്മില്‍ നടന്നു. നാളിതുവരെ മനുഷ്യചരിത്രം കണ്ട ഏറ്റവും ഭീകരമായ ഈ പോരാട്ടത്തില്‍ 72 ദശലക്ഷം പേര്‍ മരണമടഞ്ഞു. 70 -ലേറെ രാജ്യങള്‍ തമ്മില്‍ ഭൂഗോളത്തിന്‍റെ നാനാദിക്കിലുമായി നടന്ന ഈ യുദ്ധത്തില്‍ അമേരിക്ക, സോവിയെറ്റ് യൂണിയന്‍, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങിയ രാജ്യങള്‍ ഉള്‍പ്പെട്ട സഖ്യകക്ഷികലള്‍ ജര്‍മ്മനി, ജപ്പാന്‍, ഇറ്റലി എന്നീ രാജ്യങള്‍ നേതൃത്വം നല്‍കിയ അച്ചുതണ്ടുശക്തികളെ പരാജയപ്പെടുതതി.
[തിരുത്തുക] പശ്ചാത്തലം
1913 മുതല്‍ 1919 വരെ നടന്ന ഒന്നാം ലോകമഹായുദ്ധത്തിനൊടുവില്‍ വെഴ്സൈല്‍സ് ഉടമ്പടിയില്‍ക്കൂടി ജര്‍മ്മനി സഖ്യകക്ഷികളുടെ മുന്‍പില്‍ കീഴടങ്ങി. ഒന്നാം ലോകമഹായുദ്ധത്തില്‍ സഖ്യകക്ഷികളോട് പരാജയപ്പെട്ട് ജര്‍മ്മനിക്ക് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചു. ദശലക്ഷക്കണക്കിനാളുകള്‍ക്ക് ജീവഹാനിയും, ഭൂനഷ്ടവുമുണ്ടായി. സമ്പദ്ഘടന തകര്‍ന്നു. എന്നാല്‍ 14 വര്‍ഷത്തിന് ശേഷം 1933-ല്‍ ഫ്യൂറര്‍ എന്ന അഡോള്‍ഫ് ഹിറ്റ്ലറുടെ നാത്സി പാര്‍ട്ടി അധികാരത്തില്‍ വന്നതോടെ, വെറും ആറു വര്‍ഷത്തിനുള്ളില്‍ ജര്‍മ്മനി സാമ്പത്തികവും സൈനികവുമായി വന്‍ശക്തിയായി മാറി. 20 വര്‍ഷം മുന്‍പ് വെഴ്സൈല്‍സ് ഉടമ്പടിയില്‍ക്കൂടി ലോകത്തിനു മുന്‍പില്‍ നിന്നും നേരിട്ട നാണക്കേടില്‍ നിന്ന് മോചനം നേടാനും, ലോകത്തില്‍ ശുദ്ധരക്തത്തിന് ഏക ഉടമകളെന്ന് ഹിറ്റ്ലര്‍ അവകാശപ്പെട്ടിരുന്ന ആര്യന്മാരുടെ സമ്പൂര്‍ണാധിപത്യത്തിനുമായി ഹിറ്റ്ലറുടെ ജര്‍മ്മനി ഒരുങ്ങുകയായിരുന്നു.