രാമപുരം ശ്രീരാമക്ഷേത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ അപൂര്‍വ്വം ശ്രീരാമക്ഷേത്രങ്ങളില്‍ ഒന്നാണ് രാമപുരം ശ്രീരാമക്ഷേത്രം.
[തിരുത്തുക] ക്ഷേത്ര ഐതീഹ്യം
ഒരു വടക്കേ ഇന്ത്യക്കാരനായ ബ്രാഹ്മണന്‍ തന്റെ ഇഷ്ട ദേവതയുടെ വിഗ്രഹവുമായി ഒരിക്കല്‍ തീര്‍ത്ഥയാത്രയ്ക്കിടെ ഇവിടെയെത്തി. അദ്ദേഹം നേപ്പാളില്‍ നിന്നു കൊണ്ടുവന്നതായിരുന്നു ഈ വിഗ്രഹം. ഒരു നമ്പൂതിരി ഇല്ലത്തെത്തിയ അദ്ദേഹം അവിടത്തെ പുരുഷന്മാരെല്ലാം ക്ഷേത്രത്തില്‍ വാരത്തിനു (ബ്രാഹ്മണര്‍ക്കുള്ള ഊണ്) പോയിരിക്കുകയാണെന്ന് അറിഞ്ഞു. അദ്ദേഹം ആ ഇല്ലത്തെ അന്തര്‍ജനങ്ങളോട് വിഗ്രഹത്തിനു നൈവേദ്യം (ഭക്ഷണം) ഒന്നും കൊടുക്കരുത് എന്നുപറഞ്ഞ് വിഗ്രഹം അവിടെ ഏല്‍പ്പിച്ച് അമ്പലത്തിലേക്കു പോയി.
പക്ഷേ ചെറുപ്പക്കാരും കുസൃതികളുമായ അന്തര്‍ജനങ്ങള്‍ പാല്‍പ്പായസം ഉണ്ടാക്കി വിഗ്രഹത്തിനു സമര്‍പ്പിച്ചു. നമ്പൂതിരി തിരിച്ചുവന്നപ്പോള്‍ വിഗ്രഹം തറയില്‍ ഉറച്ചുപോയിരിക്കുന്നതായി കണ്ടു. തന്റെ ഇഷ്ടദേവതയെ കൂടെ കൊണ്ടുപോവാന്‍ കഴിയാതെ മനം നൊന്ത് യാത്രചെയ്ത അദ്ദേഹം യാത്രമദ്ധ്യേ ഒരു കല്ലു പാലത്തില്‍ നിന്ന് താഴേയ്ക്കുവീണ് മരിച്ചു.
ഈ സ്ഥലത്ത് ആളുകള്‍ ഒരു ശ്രീരാമക്ഷേത്രം പറഞ്ഞു. ഒരു ഇഞ്ചക്കാട് ആയിരുന്നു ഇവിടെ. ക്ഷേത്രത്തിന്റെ കോണില്‍ മരിച്ചുപോയ ബ്രാഹ്മണന്റെ ഓര്‍മ്മയ്ക്കായി ഒരു കണ്ണാടിയും സ്ഥാപിച്ചു. ബ്രാഹ്മണന്‍ അപകടത്തില്‍ മരിച്ചതായതുകൊണ്ട് ബ്രഹ്മരക്ഷസ്സ് എന്ന് ബ്രാഹ്മണന്റെ വിഗ്രഹം അറിയപ്പെടുന്നു.
ഈ ശ്രീരാമക്ഷേത്രം വളരെ പ്രശസ്തമായപ്പോള്‍ അരികില്‍ ഒന്നു രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ രാമപുരത്ത് ശ്രീരാമന്റെ സഹോദരരായ ഭരതനും ശത്രുഘ്നനനും ലക്ഷ്മണനും സീതാദേവിക്കും ക്ഷേത്രങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ഈ ക്ഷേത്രങ്ങള്‍ എല്ലാം ഇന്നും നിലവിലുണ്ട്. അതുപോലെ തന്നെ രാമപുരത്തെ ഹിന്ദു ഭവനങ്ങളില്‍ ഒരു ആണ്തരിയുടെ എങ്കിലും പേര് രാമന്‍ എന്ന് ഇടാറുണ്ട്. വള്ളുവക്കോനാതിരി 12 നമ്പൂതിരി കുടുംബങ്ങളോട് രാമപുരത്തുവന്ന് താമസിക്കുവാന്‍ ആവശ്യപ്പെട്ട് അവര്‍ക്കായി നിലം കൊടുത്തു.
ഈ ക്ഷേത്രത്തിലെ നടത്തിപ്പുകാര്‍ വടക്കേടത്ത് ഭട്ടതിരിയും തെക്കേടത്ത് ഭട്ടതിരിയുമാണ്. ഭരണാവകാശം ഓരോ ആറു മാസത്തിലും ഇവര്‍ തമ്മില്‍ കൈമാറുന്നു.
ഉപദേവനായി ശാസ്താവും ഈ ക്ഷേത്രത്തില്‍ ഉണ്ട്. വിവാഹിതനും രണ്ട് പത്നികളുമുള്ള രൂപത്തിലാണ് ഇവിടെ ശാസ്താവ് കുടികൊള്ളുന്നത്.