ലിനസ് ബെനഡിക്റ്റ് ടോര്‍വാള്‍ഡ്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
![]() |
|
ജനനം: | 1969 ഡിസംബര്‍ 28 ഹെല്‍സിങ്കി,ഫിന്‍ലാന്‍ഡ് |
---|---|
{{{position}}}: | സോഫ്റ്റ്‌വേര്‍ എഞ്ചിനീയറ്‍ |
ജീവിതപങ്കാളി: | ടോവെ ടോര്‍വാള്‍ഡ്സ് |
മക്കള്‍: | പട്രീഷ്യ മിറാന്‍ഡ,ഡാനിയേല യോളാന്‍ഡ,സെലസ്റ്റെ അമന്‍ഡ |
വെബ്‌സൈറ്റ്: | http://www.cs.helsinki.fi/u/torvalds |
സ്വതന്ത്ര സോഫ്റ്റ്‌വേര്‍ വിപ്ലവത്തില്‍ അഗ്രഗണ്യനായ ഗ്നൂ/ലിനക്സ് കുടുംബത്തില്‍ പെട്ട ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്ന ലിനക്സ് കെര്‍ണലിന്റെ രചയിതാവായ ലിനസ് ബെനഡിക്റ്റ് ടോര്‍വാള്‍ഡ്സ് (Linus Benedict Torvalds ), ഒരു ലോകപ്രശസ്തനായ സോഫ്റ്റ്‌വേര്‍ എഞ്ചിനീയറാണ്.
ഉള്ളടക്കം |
[തിരുത്തുക] വ്യക്തിപരം
1969 ഡിസംബര്‍ മാസം 28ആം തീയതി ഫിന്‍ലാന്‍ഡിന്റെ തലസ്ഥാനമായ ഹെല്‍സിങ്കിയില്‍ പത്രപ്രവര്‍ത്തക ദമ്പതികളായ അന്നയുടെയും നില്‍സ് ടോര്‍വാള്‍ഡ്സിന്റെയും മകനായായും, പ്രശസ്ത കവിയായിരുന്ന ഒലേ ടോര്‍വാള്‍ഡ്സിന്റെ ചെറുമകനായുമാണു ലിനസ് ജനിച്ചത്. പ്രശസ്ത രസതന്ത്രജ്ഞന്‍ ലിനസ് പോളിങ്ങിനോടുള്ള ആദര സൂചകമായാണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ 'ലിനസ്' എന്ന പേരു തെരഞ്ഞെടുത്തത് എന്നു കരുതപ്പെടുന്നുവെങ്കിലും അദ്ദേഹം അവകാശപ്പെടുന്നത് പീനട്‌സ് എന്ന ഒരു കാര്‍ട്ടൂണിലെ ലിനസ് എന്ന കഥാപാത്രത്തില്‍ നിന്നാണ് തന്റെ പേരു വന്നത് എന്നാണ്.
ഹെല്‍സിങ്കി സര്‍വ്വകലാശാലയില്‍ അദ്ദേഹം 1988 മുതല്‍ 1996 വരെ പഠിച്ചിരുന്നു; 1996ല്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ അദ്ദേഹം ബിരുദാനന്തര ബിരുദം നേടി. ഈ കാലയളവിലെ അദ്ദേഹത്തിന്റെ ഒരു പ്രബന്ധമായിരുന്നു "ലിനക്സ്:ഒരു പോര്‍ട്ടബിള്‍ ഓപ്പറേറ്റിംഗ് സിസ്റ്റം (Linux: A portable operating system)".
കമ്പ്യൂട്ടറുകളുമായുള്ള അദ്ദേഹത്തിന്റെ ചങ്ങാത്തം ചെറുപ്പം മുതല്‍ തുടങ്ങിയതാണ്. തന്റെ കമ്പ്യൂട്ടറിന്റെ സോഫ്റ്റ്‌വേര്‍ ഭാഗങ്ങളില്‍ മാറ്റംവരുത്തി ഉപയോഗിക്കുക എന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. അസ്സംബ്ലറുകളും, ടെക്സ്റ്റ് എഡിറ്ററുകളും, കളികളും എല്ലാം അദ്ദേഹം നിര്‍മ്മിച്ചിരുന്നു. 1990ല്‍ ഇന്റല്‍ 386 പ്രോസ്സസ്സര്‍ ഉപയോഗിക്കുന്ന ഒരു ഐ.ബി.എം പിസി അദ്ദേഹം വാങ്ങി, ആ കമ്പ്യൂട്ടര്‍, ലിനക്സ് എന്ന സ്വപ്നത്തിനു സാക്ഷാത്കാകത്തിലേക്കുള്ള വഴിതെളിച്ചു എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല.
ആറു തവണ ഫിന്നിഷ് കരാട്ടേ ജേതാവായ ടോവെ ടോര്‍വാള്‍ഡ്സ്(Tove Torvalds) ആണ് അദ്ദേഹത്തിന്റെ പത്നി. 1993ലെ ഗ്രീഷ്മകാലത്താണ് അവര്‍ കണ്ടുമുട്ടിയത്. ലിനസ് അന്ന് തന്റെ ശിഷ്യര്‍ക്ക് കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങള്‍ ഉപദേശിക്കുകയായിരുന്നു; ഇ-മെയില്‍ അയക്കുന്നതെങ്ങനെ എന്ന് കാണിച്ചുകൊടുത്ത ശേഷം ശിഷ്യരോട് തനിക്കൊരു സന്ദേശം അയക്കാന്‍ ആവശ്യപ്പെട്ടു; അതിനു മറുപടിയായി ടൊവെ അയച്ചത് തന്റെ പ്രണയാഭ്യര്‍ത്ഥനയായിരുന്നു. ലിനസ്-ടൊവെ ദമ്പതികള്‍ക്ക് പട്രീഷ്യ മിറാന്‍ഡ(Patricia Miranda), ഡാനിയേല യോളാന്‍ഡ(Daniela Yolanda),സെലസ്റ്റെ അമന്‍ഡ(Celeste Amanda) എന്നിങ്ങനെ മൂന്നു പെണ്മക്കളാണുള്ളത്.
അദ്ദേഹത്തിന്റെ വ്യക്തിപരമായ ഭാഗ്യചിഹ്നം, ടക്സ് (tux) എന്നു വിളിപ്പേരുള്ള ഒരു പെന്‌ഗ്വിനാണ്.ഇതേ ചിഹ്നം തന്നെയാണ് ലിനക്സിന്റെ അടയാളമായും ഉപയോഗിക്കുന്നത്.

[തിരുത്തുക] ലിനസ്/ലിനക്സ് ബാന്ധവം
ലിനസ് ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്, മിനിക്സ് എന്ന ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആയിരുന്നു; അതിനുശേഷം അദ്ദേഹം ലിനക്സ് ഉപയോഗിച്ചു തുടങ്ങി. തന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് അദ്ദേഹം ആദ്യം നല്‍കിയ പേര് ഫ്രീക്സ്(Freax) എന്നായിരുന്നു. Freak എന്ന ആംഗലേയ പദവും, യുണിക്സ് പോലെയുള്ളത് എന്നു സൂചിപ്പിക്കാനായി "X" എന്ന അക്ഷരവും ചേര്‍ത്താണ് അദ്ദേഹം ആ വാക്ക് രൂപപ്പെടുത്തിയത്. പക്ഷേ ലിനക്സ് കെര്‍ണല്‍ ആദ്യം ലഭ്യമാക്കിത്തുടങ്ങിയ എഫ്.ടി.പി സെര്‍വറിന്റെ അധികാരിയും ലിനസിന്റെ ചങ്ങാതിയുമായ ആരി ലംകെ (Ari Lammke) പക്ഷെ അദ്ദേഹത്തിനു നല്‍കിയത് ലിനക്സ് (linux) എന്നു പേരുള്ള ഒരു ഫോള്‍ഡറായിരുന്നു.
[തിരുത്തുക] ലിനക്സിനുമേലുള്ള അവകാശം
ലിനക്സ് കെര്‍ണലിന്റെ, ഏകദേശം 2 ശതമാനം ഭാഗമേ അദ്ദേഹം സ്വന്തമായി എഴുതിയിട്ടുള്ളൂ, പക്ഷെ അദ്ദേഹത്തിന്റെ മേന്മയേറിയ ആ സംഭാവനയെ പരിഗണിച്ച്, കെര്‍ണലിന്റെ ഉത്തമ അധികാരം അദ്ദേഹത്തിന് നല്‍കിയിരിക്കുന്നു.
[തിരുത്തുക] ലിനക്സ് പകര്‍പ്പവകാശം
ലിനക്സിന്റെ പകര്‍പ്പവകാശം നേടിയിരിക്കുന്നത് ടോര്‍വാള്‍ഡ്സ് ആണ് അതിന്റെ ദുരുപയോഗം തടയുക എന്ന സദുദ്ദേശം മാത്രമേ അതിനുപിന്നിലുള്ളൂ.