വിക്കിപീഡിയ:വിക്കിവിന്യാസം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
![]() |
ഈ താള്‍ വിക്കിപീഡിയയുടെ ഔദ്യോഗിക മാര്‍ഗ്ഗരേഖയായി കണക്കാക്കുന്നു. വിക്കിപീഡിയയുടെ ലേഖകര്‍ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ടതുണ്ടെന്ന് അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങള്‍ മാറ്റമില്ലാത്തതൊന്നുമല്ല. സാമാന്യബോധത്തിനും സന്ദര്‍ഭത്തിനും ചേര്‍ത്തായിരിക്കണം ഇവ ഉപയോഗിക്കേണ്ടത്. ഈ താള്‍ തിരുത്തുവാന്‍ താങ്കള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, ആ പ്രവൃത്തി സര്‍വ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാല്‍ സംവാദം താളില്‍ രേഖപ്പെടുത്തുക. |
നയങ്ങളും മാര്‍ഗ്ഗരേഖകളും |
---|
ലേഖനങ്ങളില്‍ |
സന്തുലിതമായ കാഴ്ചപ്പാട് പരിശോധനായോഗ്യങ്ങള്‍ മാത്രം പുതിയ കണ്ടെത്തലുകള്‍ അരുത് വിക്കിപീഡിയ എന്തൊക്കെയല്ല |
ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാന്‍ |
സമവായം ശുഭപ്രതീക്ഷയോടെ പ്രവര്‍ത്തിക്കുക വിക്കിമര്യാദകള്‍, നിയമസംഹിത ധൈര്യശാലിയാകുക |
സാങ്കേതിക കാര്യങ്ങള്‍ |
ശൈലീപുസ്തകം, വിക്കിവിന്യാസം ചിത്രങ്ങള്‍ ചേര്‍ക്കുമ്പോള്‍ |
വിക്കിപീഡിയ ലേഖനങ്ങളുടെ രൂപകല്‍പനയെപ്പറ്റി പ്രതിപാദിക്കുന്ന താളാണിത്. ഇവിടെ നിര്‍ദ്ദേശിച്ചിരിക്കുന്ന വിധത്തില്‍ ലേഖനങ്ങള്‍ വിന്യസിപ്പിക്കുവാന്‍ ശ്രദ്ധിക്കുക.
ഉള്ളടക്കം |
[തിരുത്തുക] ആമുഖം
വിക്കിപീഡിയയിലെ ലേഖനങ്ങള്‍ക്ക് ആമുഖമായി ഒരു ഖണ്ഡിക ഉണ്ടായിരിക്കണം. ലേഖനവിഷയത്തെ വ്യക്തമാക്കുന്നവിധത്തിലാകണം ഈ ഖണ്ഡിക ക്രമീകരിക്കേണ്ടത്. സുദീര്‍ഘമായ ലേഖനങ്ങള്‍ക്ക് ആമുഖത്തിന്റെ ധര്‍മ്മം നിറവേറ്റുന്ന ഒന്നിലേറെ ഖണ്ഡികകളാകാം. എന്നാല്‍ നാലു ഖണ്ഡികയില്‍ കൂടരുത്.
ആമുഖ ഖണ്ഡികയ്ക്ക് ==ആമുഖം== എന്ന തലക്കെട്ട് ഒരിക്കലും നല്‍കേണ്ടതില്ല. ലേഖനത്തിന്റെ തുടക്കം വെറുംഖണ്ഡികയായി ഇടുകയാണു വിക്കിപീഡിയയിലെ ശൈലി.
ലേഖനത്തിന്റെ വിഷയം ആദ്യത്തെ ഖണ്ഡികയില്‍തന്നെ കടുപ്പത്തില്‍ നല്‍കിയിരിക്കണം. ആദ്യത്തെ വാക്യത്തില്‍ തന്നെ ഇപ്രകാരം നല്‍കുകയാണു ഭംഗി. സിനിമ, ആല്‍ബം എന്നിങ്ങനെ കലാസൃഷ്ടികളുടെ പേരുനല്‍കുമ്പോള്‍ ഇത് കടുപ്പത്തിലും ചെരിവക്ഷരത്തിലും നല്‍കാന്‍ ശ്രദ്ധിക്കുക.
ഉദാഹരണങ്ങള്‍:
കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ജില്ലയാണ് തിരുവനന്തപുരം.
കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ജില്ലയാണ് '''തിരുവനന്തപുരം'''.
മോഹന്‍ദാസ് കരംചന്ദ് ഗാന്ധി അഥവാ മഹാത്മാ ഗാന്ധി (ഒക്ടോബര്‍ 2, 1869 - ജനുവരി 30, 1948) ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവും വഴികാട്ടിയുമായിരുന്നു.
'''മോഹന്‍ദാസ് കരംചന്ദ് ഗാന്ധി'''
അഥവാ '''മഹാത്മാ ഗാന്ധി'''
(ഒക്ടോബര്‍ 2, 1869 - ജനുവരി 30, 1948) ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവും വഴികാട്ടിയുമായിരുന്നു.
2004ല്‍ മലയാള സിനിമാ ലോകത്ത് ചലനം സൃഷ്ടിച്ച ചലച്ചിത്രമാണ് കാഴ്ച.
2004ല്‍ മലയാള സിനിമാ ലോകത്ത് ചലനം സൃഷ്ടിച്ച ചലച്ചിത്രമാണ് '''''കാഴ്ച'''''.
[തിരുത്തുക] ലിങ്കുകള്‍
വിക്കിലേഖനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ലിങ്കുകള്‍ പ്രധാനമാണ്. ചതുര ബ്രായ്ക്കറ്റുകള്‍ ( [[ ]]) നല്‍കിയാണ് ലിങ്കുകള്‍ നല്‍കേണ്ടത്. ലേഖനം കൂടുതല്‍ വ്യക്തമാകാന്‍ സഹായകമാകുന്ന അനുബന്ധ ലേഖനങ്ങളിലേക്കെല്ലാം ഇപ്രകാരം ലിങ്കുകള്‍ നല്‍കാം.
[തിരുത്തുക] പൈപ്‍ഡ് ലിങ്കുകള്‍
പൈപ്ഡ് ലിങ്കുകള്‍ നല്‍കുമ്പോള്‍ പരാമര്‍ശവിഷയമായ പദത്തിന്റെ പൂര്‍ണ്ണരൂപം ലിങ്ക് ചെയ്യുവാന്‍ ശ്രദ്ധിക്കുക. ഉദാ: കേരളത്തെപ്പറ്റിയുള്ള എന്ന പദം ലിങ്ക് ചെയ്യുമ്പോള്‍ [[കേരളം|കേരള]]ത്തെപ്പറ്റിയുള്ള എന്നമട്ടിലാകരുത് മറിച്ച് [[കേരളം|കേരളത്തെപ്പറ്റിയുള്ള]] എന്നാകണം.
[തിരുത്തുക] വിഭാഗങ്ങള്‍
ലേഖനങ്ങളെ ഉപതലക്കെട്ടുകള്‍ നല്‍കി ക്രമീകരിക്കുകയാണു വിക്കിപീഡിയയുടെ ശൈലി. ആമുഖത്തിനുശേഷമുള്ള ഭാഗങ്ങള്‍ ഇപ്രകാരം ക്രമീകരിക്കുവാന്‍ ശ്രദ്ധിക്കുക. പ്രധാന ഉപതലക്കെട്ടുകള്‍ ==ഇങ്ങനെയും==(level 2 header) അതിന്റെ ഉപവിഷയങ്ങള്‍ ==={level 3), ===={level 4) എന്നിങ്ങനെയും ക്രമീകരിക്കുക.
ഒരു ലേഖനത്തിന്റെ ഉപവിഭാഗം മറ്റേതെങ്കിലും ലേഖനത്തിന്റെ രത്നച്ചുരുക്കമാണെങ്കില്‍ ആ വിഭാഗത്തിനു മുകളിലായി {{Main}} എന്ന ടെമ്പ്ലേറ്റ് ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക.
ഉദാ: {{main|പിന്മൊഴികള്‍}}
ഉപതലക്കെട്ടിനു തൊട്ടുതാഴെയാകണം ഈ ടെമ്പ്ലേറ്റ് ഉപയോഗിക്കേണ്ടത്.
[തിരുത്തുക] ശൂന്യതലക്കെട്ടുകള്‍ ഒഴിവാക്കുക
ലേഖനങ്ങളില്‍ വിവരങ്ങള്‍ ചേര്‍ക്കുന്നതിനനുസരിച്ച് ഉപതലക്കെട്ടുകള്‍ നല്‍കിയാല്‍ മതിയാകും. ശൂന്യമായ ഉപതലക്കെട്ടുകള്‍ നല്‍കേണ്ടതില്ല.
നിങ്ങള്‍ ഒരു ലേഖനം എഴുതിത്തുടങ്ങുമ്പോള്‍ ചേര്‍ക്കാനുദ്ദേശിക്കുന്ന വിഭാഗങ്ങള്‍ ഉപതലക്കെട്ടുകളായ് നല്‍കുവാന്‍ ശ്രമിക്കുക സാധാരണമാണ്. എന്നാല്‍ ഇപ്രകാരം ശൂന്യതലക്കെട്ടുകള്‍ ലേഖനങ്ങള്‍ വായിക്കാനെത്തുന്നവരില്‍ നിരാശാബോധമോ, അല്ലെങ്കില്‍ ഈ ലേഖനങ്ങള്‍ ആരോ എഴുതുകയാണ് എനിക്കിവിടെ ഒന്നും ചെയ്യാനില്ല എന്ന തോന്നലോ ഉണ്ടാക്കിയേക്കാം. ആയതിനാല്‍ ശൂന്യതലക്കെട്ടുകള്‍ ലേഖനങ്ങളില്‍ ഒഴിവാക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്.
[തിരുത്തുക] ചിത്രങ്ങള്‍
ലേഖനത്തെ കുടുതല്‍ മനോഹരമാക്കുന്നവിധത്തിലായിരിക്കണം ചിത്രങ്ങള്‍ ക്രമീകരിക്കേണ്ടത്. ചിത്രങ്ങളുടെ വലുപ്പം ലേഖനത്തില്‍ നിന്നും ശ്രദ്ധയകറ്റുന്നവിധത്തിലാകരുത്. ആദ്യത്തെ ചിത്രം ലേഖനത്തിന്റെ തുടക്കത്തില്‍ വലതുവശത്തു നല്‍കുകയാണുചിതം. പിന്നീടു വരുന്ന ചിത്രങ്ങള്‍ ഇരുവശങ്ങളിലും സമതുലമായി നല്‍കാവുന്നതാണ്.
[തിരുത്തുക] ടെമ്പ്ലേറ്റുകള്‍
ലേഖനങ്ങളെ കൂടുതല്‍ മനോഹരമാക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമാണ് ടെമ്പ്ലേറ്റുകള്‍. ചില പ്രത്യേക വിഷയങ്ങള്‍ക്കുപയോഗിക്കാവുന്ന പൊതു ടെമ്പ്ലേറ്റുകളുണ്ട്. മലയാളം വിക്കിപീഡിയയില്‍ ഏതൊക്കെ ടെമ്പ്ലേറ്റുകള്‍ നിലവിലുണ്ട് എന്നറിയുവാന്‍ ഈ ലിങ്ക് പരിശോധിക്കുക.
പുതുതായി ഏതെങ്കിലും ടെമ്പ്ലേറ്റുകള്‍ ചേര്‍ക്കുമ്പോള്‍ നിറങ്ങളുടെ കാര്യത്തില്‍ നിയന്ത്രണം പാലിക്കുന്നതു നല്ലതാണ്. നിറക്കൂട്ടുകള്‍ ടെമ്പ്ലേറ്റുകളുടെ വായനാസുഖം ഇല്ലാതാക്കിയേക്കും.