വിജയലക്ഷ്മി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ പ്രശസ്ത കവയത്രിയാണ് വിജയലക്ഷ്മി. ലളിതവും ശാലീനസുന്ദരവുമാണ് വിജയലക്ഷ്മിയുടെ കവിതകള്‍.
ഉള്ളടക്കം |
[തിരുത്തുക] ജനനം, ബാല്യം
1960 ഓഗസ്റ്റ് 2-നു എറണാകുളം ജില്ലയിലെ കുഴിക്കാട്ടില്‍ രാമന്‍ വേലായുധന്റെയും കമലാക്ഷിയുടെയും മകളായി പെരുമ്പിള്ളിയില്‍ വിജയലക്ഷ്മി ജനിച്ചു. ചോറ്റാനിക്കര ഗവര്‍ണ്മെന്റ് ഹൈസ്കൂള്‍, എറണാകുളം സെന്റ് തെരേസാസ് കോളെജ്, മഹാരാജാസ് കോളെജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1980-ല്‍ ജന്തുശാസ്ത്രത്തില്‍ ഒന്നാം റാങ്കോടെ ബിരുദവും 1982-ല്‍ മലയാള ഭാഷയിലും സാഹിത്യത്തിലും ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി.
[തിരുത്തുക] സാഹിത്യ ജീവിതം
1977-ല്‍ കലാകൌമുദിയില്‍ കവിത പ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു വിജയലക്ഷ്മി സാഹിത്യരംഗത്ത് എത്തിയത്. 1980-ല്‍ കേരള സര്‍വ്വകലാശാല യുവജനോത്സവത്തില്‍ കഥാരചനയിലും കവിതാരചനയിലും ഒന്നാം സ്ഥാനത്ത് എത്തി.
[തിരുത്തുക] വിജയലക്ഷ്മിയുടെ കൃതികള്‍
- മഴതന്‍ മറ്റേതോ മുഖം
- തച്ചന്റെ മകള്‍
- മൃഗശിക്ഷകന്‍
- അന്ത്യപ്രലോഭനം
- അന്ന അഖ്മതോവയുടെ കവിതകള്‍
- ഒറ്റമണല്‍ത്തരി
- അന്ധകന്യക
[തിരുത്തുക] പുരസ്കാരങ്ങള്‍
- കുഞ്ചുപിള്ള പുരസ്കാരം (1982)
- ലളിതാംബിക അന്തര്‍ജ്ജനം സ്മാരക പുരസ്കാരം (1992)
- അങ്കണം സാഹിത്യ പുരസ്കാരം (1990)
- കേരള സാഹിത്യ അക്കാദമി പുരസ്കാരം (1994)
- വൈലോപ്പിള്ളി പുരസ്കാരം (1995)
- ചങ്ങമ്പുഴ പുരസ്കാരം (1995)
- ഇന്ദിരാഗാന്ധി സാഹിത്യ പുരസ്കാരം (1995)
- വി.ടി. ഭട്ടതിരിപ്പാട് പുരസ്കാരം (1997)