വിജ്ഞാനകോശം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എല്ലാ വിജ്ഞാനശാഖകളെക്കുറിച്ചോ ഒരു പ്രത്യേക വിജ്ഞാനശാഖയെക്കുറിച്ചോ സമഗ്രമായ വിവരം തരുന്നതെന്താണോ അതിനെ വിജ്ഞാനകോശം എന്നു വിളിക്കുന്നു.
വിജ്ഞാനകോശങ്ങള്‍ ഉരുത്തിരിഞ്ഞു വന്നത് നിഘണ്ടുക്കളില്‍ നിന്നാണ്. നിഘണ്ടുക്കള്‍ സാധാരണ ഒരു വാക്കിന്റെ അര്‍ത്ഥം മാത്രമാണ് വിശദീകരിക്കുന്നത്. എന്നാല്‍ വിശദീകരണത്തിനു ശേഷവും വായനക്കാരില്‍ സംശയങ്ങള്‍ അവശേഷിക്കാം. വിജ്ഞാനകോശങ്ങള്‍ ഇത്തരം സംശയങ്ങള്‍ ദുരീകരിക്കാന്‍ പ്രാപ്തമാണ്.
മലയാളത്തില്‍ ആദ്യമുണ്ടായ വിജ്ഞാനകോശങ്ങളിലൊന്നാണ് സസ്യശാസ്ത്രത്തെ കുറിച്ചുള്ള ഹോര്‍ത്തൂസ് മലബാറിക്കൂസ്.