വേലോര്‍വട്ടം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയ്ക്ക് അടുത്തുള്ള ഒരു സ്ഥലമാണ് വേലോര്‍വട്ടം. ഇവിടത്തെ വേലോര്‍വട്ടം മഹാദേവ ക്ഷേത്രം പ്രശസ്തമാണ്. ശിവന്‍ ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ഈ ക്ഷേത്രത്തിനു രണ്ട് നടകളുണ്ട്. ഇത് കേരളത്തിലെ ക്ഷേത്രങ്ങളില്‍ വിരളമാണ്. ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ക്ക് ആയിരുന്നു ഈ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം. ഇന്ന് ഈ ക്ഷേത്രം കേരള ഊരാഴ്മ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലാണ്. ഈ ക്ഷേത്രം സ്ഥാപിച്ചത് ഏകദേശം 700 വര്‍ഷങ്ങള്‍ക്കു മുന്‍പ് വില്ലിമംഗലം സ്വാമി ആണെന്നു കരുതപ്പെടുന്നു.