ശക്തിഭദ്രന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആശ്ചര്യചൂടാമണി എന്ന പ്രസിദ്ധമായ സംസ്കൃത നാടക കര്‍ത്താവാണ് ശക്തിഭദ്രന്‍. പത്തനംതിട്ട ജില്ലയിലെ കൊടുമണ്ണാണ് ഇദ്ദേഹത്തിന്‍റെ ജന്മദേശം. ഇവിടെ ഇപ്പോള്‍ ഒരു ശക്തിഭദ്ര സ്മാരകവും അദ്ദേഹത്തെ സംബന്ധിച്ച ഒരു പ്രാചീന ശിലാഫലകവും ഉണ്ട്. ഈ ശിലാഫലകം അദ്ദേഹത്തിന്‍റെ ജീവിതകാലത്തെക്കുറിച്ചുള്ള ഒരു ആധികാരിക രേഖയാണ്. രാമായണ കഥയെ അവലംബിച്ചാണ് ആശ്ചര്യചൂടാമണി രചിച്ചിട്ടുള്ളത്. ആശ്ചര്യചൂടാമണിയെക്കൂടാതെ ഉന്മാദവാസവദത്ത എന്ന് ഒരു നാടകം കൂടി അദ്ദേഹം രചിച്ചിട്ടുണ്ട്. എന്നല്‍ ഈ നാടകം ഇന്നേവരെ കണ്ടുകിട്ടിയിട്ടില്ല.