വിക്കിപീഡിയ talk:സംബന്ധിച്ച്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
about എന്നതിന് സംബന്ധിച്ച് എന്നത് ചേരുന്നില്ലന്നൊരു തോന്നല്‍, ആര്‍ക്കെങ്കിലും എന്തെങ്കിലും അഭിപ്രായമുണ്ടോ?--പ്രവീണ്‍:സംവാദം 12:18, 15 ഫെബ്രുവരി 2007 (UTC)
ചേരുന്നില്ല എന്നാണെന്റെയും തോന്നല്‍. എന്താണു വിക്കിപീഡിയ? എന്നോ മറ്റോ കൊടുക്കുകയായിരിക്കും ഉചിതം. മന്‍ജിത് കൈനി 18:50, 15 ഫെബ്രുവരി 2007 (UTC)
വിക്കിപ്പീഡിയയെക്കുറിച്ച് എന്നല്ലേ കുറച്ച് കൂടി നല്ലത് ലിജു മൂലയില്‍ 00:01, 16 ഫെബ്രുവരി 2007 (UTC)
ലിജു പറഞ്ഞതിനോട് യോജിക്കുന്നു, അതാണ് കുറച്ച് കൂടി അര്‍ത്ഥവത്തായത് --ജിഗേഷ് | ജിഗേഷിനോടു പറയൂ 04:38, 16 ഫെബ്രുവരി 2007 (UTC)
- വിക്കിപീഡിയ:വിവരണം എന്നോ മറ്റോ കുറച്ചുകൂടി നല്ലതായിരിക്കും എന്നു തോന്നുന്നു. അല്ലങ്കില്‍ about തന്നെ ഉപയോഗിക്കുകയാവും നല്ലത്. ആണോ?--പ്രവീണ്‍:സംവാദം 06:56, 17 ഫെബ്രുവരി 2007 (UTC)
- വിക്കിപീഡിയ:വിവരണം നന്നായിട്ടുണ്ട്. ആംഗലേയത്തേക്കാള്‍ ചേരുന്നത് വിവരണം എന്നു തന്നെയാണ്. വേണമെങ്കില്‍ പിന്നീട് മാറ്റാമല്ലോ.--സാദിക്ക് ഖാലിദ് 07:24, 17 ഫെബ്രുവരി 2007 (UTC)
ഇതിനേക്കുറിച്ച് തീരുമാനം എന്തായി? ലിജു മൂലയില്‍ 00:55, 4 മാര്‍ച്ച് 2007 (UTC)
വിക്കിപ്പീഡിയയെക്കുറിച്ച് എന്ന നിര്‍ദ്ദേശമാണ് ഏറ്റവും അനുയോജ്യമായി തോന്നുന്നത്. സജിത്ത് വി കെ 07:42, 5 മാര്‍ച്ച് 2007 (UTC)
- വിക്കിപീഡിയയെകുറിച്ച് എന്നത് പിരിച്ചെഴുതുമ്പോള്‍ (വിക്കിപീഡിയ:കുറിച്ച്) ഒരു ഭംഗിക്കുറവ് തോന്നുന്നു. വിക്കിപീഡിയ:വിവരണം, വിക്കിപീഡിയ:സംബന്ധിച്ച്, വിക്കിപീഡിയ:എന്താണ്, വിക്കിപീഡിയ:കുറിച്ച്,... ഇനിയും എന്തെങ്കിലും? --സാദിക്ക് ഖാലിദ് 09:01, 5 മാര്‍ച്ച് 2007 (UTC).
ഈ ലേഖനം പ്രൊട്ടക് ട് ചെയ്യേണ്ടതാണ്. അനോണീമസുകള്‍ എഡിറ്റ് ചെയ്യുന്നു. അത് തടയേണ്ടതാണ്. -- ജിഗേഷ് ►സന്ദേശങ്ങള്‍ 02:34, 25 മാര്‍ച്ച് 2007 (UTC)