സഭൈക്യപ്രസ്ഥാനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രിസ്തുമതം | |
![]() |
|
ചരിത്രം · ആദിമ സഭ | |
സുന്നഹദോസുകള്‍ · വിഭാഗീയത | |
നവീകരണകാലം | |
ദൈവശാസ്ത്രം | |
---|---|
ത്രിത്വം · നിത്യരക്ഷ | |
ദൈവവരപ്രസാദം · ആരാധനാക്രമം | |
ബൈബിള്‍ | |
പഴയ നിയമം · പുതിയനിയമം | |
വെളിപാടു പുസ്തകം · ഗിരിപ്രഭാഷണം | |
പത്തു കല്‍പ്പനകള്‍ | |
ക്രിസ്തീയ സഭകള്‍ | |
കത്തോലിക്കാ സഭ | |
ഓര്‍ത്തഡോക്‍സ് സഭകള്‍ | |
പെന്റകോസ്റ്റ് സഭകള്‍ | |
പാശ്ചാത്യ ക്രിസ്തുമതം · കിഴക്കന്‍ ക്രിസ്തുമതം | |
സഭൈക്യം
സംഘടനകള്‍ · സഭൈക്യപ്രസ്ഥാനം |
എക്യുമിനിസം എന്ന ആംഗലപദത്തിന്റെ സമാനപദമായാണു് സഭൈക്യ പ്രസ്ഥാനം എന്ന പ്രയോഗം ഭാഷയില്‍ കടന്നു് വന്നതു്. ഭിന്നിച്ചു് നില്ക്കുന്ന ക്രൈസ്തവസഭകളെ ഒരുമിച്ചു് അണിനിരത്തുവാന്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ നവീകരണസഭയില്‍പെട്ടവര്‍ മുന്‍കയ്യെടുത്താരംഭിച്ച പ്രസ്ഥാനമാണിതു്.
ഇരുപതാം നൂറ്റാണ്ടില്‍ ഈ പ്രസ്ഥാനം ജനങ്ങള്‍ക്കിടയില്‍ വമ്പിച്ച സ്വാധീനം നേടി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ നവീകരണസഭകളും ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളും കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭകളും ഉള്‍പ്പെടുന്ന ഫെയ്ത്ത് ആന്റ് ഓര്‍ഡര്‍, വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (സഭകളുടെ ഉലക പരിഷത്തു്)തുടങ്ങിയ സംഘടനകള്‍ രൂപം കൊണ്ടതു് സഭൈക്യ പ്രസ്ഥാനത്തിന്റെ പ്രധാന കാല്‍വയ്പായിരുന്നു. വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസില്‍ (സഭകളുടെ ഉലക പരിഷത്തു്) അംഗത്വമെടുത്തില്ലെങ്കിലും റോമന്‍ കത്തോലിക്കാ സഭയും അതിനോടു് സഹകരിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പകുതിയില്‍ റോമന്‍ കത്തോലിക്കാ സഭയുടെ രണ്ടാം വത്തിക്കാന്‍ സുന്നഹദോസ് സഭൈക്യപ്രസ്ഥാനത്തോടു് പ്രോത്സാഹജനകമായ സമീപനം സ്വീകരിച്ചു.
1000 വര്‍ഷത്തെ ശീശ്മയ്ക്കു് വിരാമമിട്ടു കൊണ്ടു് റോമാ മാര്‍പാപ്പ പൗലോസ് ആറാമനും ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് സഭകളുടെ പ്രധാന പാത്രിയാര്‍ക്കീസായ എക്യുമിനിക്കല്‍ പാത്രിയാര്‍ക്കീസ് അത്തനാഗോറസ് ബാവയും തമ്മിലും 1500 വര്‍ഷത്തെ ശീശ്മയ്ക്കു് ശേഷം റോമാ മാര്‍പാപ്പ പൗലോസ് ആറാമനും ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളുടെ പാത്രിയാര്‍ക്കീസുമാരില്‍ ഒന്നാമനായ അലക്സാന്ത്രിയാ മാര്‍പാപ്പ ഷെനൂദ തൃതീയനും തമ്മിലും 1960-കളില്‍ നടത്തിയ കൂടിക്കാഴ്ചകള്‍ ഐതിഹാസികമായിരുന്നു.