സീറോ മലങ്കര കത്തോലിക്കാ സഭ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കത്തോലിക്കാ സഭയിലെ സ്വയം ഭരണാവകാശമുള്ള ഒരു പൌരസ്ത്യപ്രാദേശിക സഭയാണ് സിറോ മലങ്കര കത്തോലിക്കാ സഭ. മാര്‍ത്തോമ്മാ പാരമ്പര്യമുള്ള മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ ബഥനി സന്യാസ സമൂഹങ്ങളുടെ മെത്രാനായിരുന്ന ഗീവര്‍ഗീസ് മാര്‍ ഇവാനിയോസിന്‍റെ നേതൃത്വത്തില്‍ 1930 സെപ്തംബര്‍ 20 ന് അഞ്ചുപേര്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്നതോടെ ഇങ്ങനെയൊരു സഭയ്ക്ക് രൂപീകരണത്തിന് കാരണമായി. ഇന്ന് ബസേലിയോസ് മോര്‍ ക്ലീമീസ് ആണ് സഭയുടെ മെത്രോപൊലീത്തന്‍ ആര്‍ച്ച് ബിഷപ്പ്. കേരളത്തില്‍ നാലും തമിഴ്നാട്ടില്‍ ഒന്നും രൂപതകള്‍ ഉണ്ട്.