സോളമന്‍ ദ്വീപുകള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സോളമന്‍ ദ്വീപുകള്‍ ഒരു മെലനേഷ്യന്‍ രാജ്യമാണ്. മൊത്തം 990 ദ്വീപുകളുടെ ഒരു സമൂഹമാണ് സോളമന്‍ ദ്വീപുകള്‍. 28,400 ചതുരശ്രകിലോമീറ്റര്‍ വിസ്‌തൃതിയുണ്ട് ഈ രാജ്യത്തിന്. ഗ്വഡാല്‍കനാല്‍ എന്ന ദ്വീപിലുള്ള ഹോണിയാറയാണ് രാജ്യത്തിന്റെ തലസ്‌ഥാനം. മുപ്പതിനായിരം വര്‍ഷമായി മെലനേഷ്യന്‍ വംശജരാണ് അവിടെ വസിക്കുന്നത്.
[തിരുത്തുക] ചരിത്രം
മുപ്പതിനായിരം വര്‍ഷമായി മെലനേഷ്യന്‍ വംശജരാണ് സോളമന്‍ ദ്വീപുകളില്‍ വസിക്കുന്നത്. 4000 ബി.സി ആയപ്പോഴേക്കും അവിടെ പോളിനേഷ്യന്‍ കുടിയേറ്റക്കാര്‍ വന്നു തുടങ്ങി. പെഡ്രോ സാര്‍മിയെന്റോ ഡി ഗമ്പോവ എന്ന യൂറോപ്പുകാരന്‍ 1568 ഈ ദ്വീപസമൂഹം കണ്ടെത്തി. 1800 - കളോടെ മിഷനറികള്‍ സോളമന്‍ ദ്വീപുകളിലെത്തിത്തുടങ്ങി.