ഹിലരി ക്ലിന്റണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹിലരി ഡെയ്ന്‍ റോഡം ക്ലിന്റണ്‍ (ജ. ഒക്ടോബര്‍ 26, 1947) അമേരിക്കന്‍ സെനറ്റംഗവും ഡെമോക്രാറ്റിക് പാര്‍ട്ടി അംഗവുമാണ്. അമേരിക്കയുടെ 42-ാമതു പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റന്റെ പത്നിയായ ഹിലരി 1993 മുതല്‍ 2001 വരെ അമേരിക്കയുടെ പ്രഥമ വനിതയായിരുന്നു.
2000-ല്‍ അമേരിക്കന്‍ സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഹിലരി പ്രഥമ വനിതയായിരിക്കെ ഏതെങ്കിലും നിയമനിര്‍മ്മാണ സഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെയാള്‍ എന്ന അപൂര്‍വ നേട്ടത്തിനുടമായായി. ന്യൂയോര്‍ക്ക് സംസ്ഥാനത്തു നിന്നുള്ള ആദ്യത്തെ വനിതാ സെനറ്ററാണ് അഭിഭാഷകയായ ഹിലരി. 2006-ല്‍ സെനറ്റിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
2008ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയുള്ള ഹിലരി 2007 ജനുവരി 20നു സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സമീപകാലത്ത് വിവിധ കേന്ദ്രങ്ങള്‍ നടത്തിയ അഭിപ്രായവോട്ടെടുപ്പുകളിലെല്ലാം ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളില്‍ മുന്നിട്ടു നില്‍ക്കുന്നത് ഹിലരിയാണ്.